കോവിഡ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി
text_fieldsലണ്ടൻ: കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ജോൺസന്‍റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ചികിത്സിക്കുന് ന മെഡിക്കൽ സംഘമാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
പത്ത് ദിവസമായി ഐസൊലേഷനിൽ കഴിയുകയായിരുന്ന ജോൺസനെ രണ്ടാംഘട്ട കോവിഡ് പരിശോധനക്കായാണ് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 27നാണ് തനിക്ക് കോവിഡ് രോഗലക്ഷണങ്ങളുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചത്. തുടർന്ന് അദ്ദേഹം ഡൗണിങ് സ്ട്രീറ്റിലെ വസതിയിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു.
വെള്ളിയാഴ്ച മുതൽ അദ്ദേഹം ഔദ്യോഗിക പരിപാടികളിൽ സജീവമാകുമെന്ന് അറിയിച്ചിരുന്നെങ്കിലും പനി ഭേദമാകാത്തതിനാൽ വിശ്രമത്തിൽ തുടരുകയായിരുന്നു. ഡോക്ടറുടെ നിർദേശപ്രകാരമാണ് പ്രധാനമന്ത്രിയെ ഞായറാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്ത് ദിവസമായി തുടർച്ചയായി അദ്ദേഹത്തിന് വൈറസ് രോഗലക്ഷണങ്ങളുണ്ടെന്നും അധികൃതർ അറിയിച്ചു.
ജോൺസെൻറ ജീവിതപങ്കാളി ക്യാരി സിമണ്ട്‌സിനും കോവിഡ് ബാധിച്ചിരുന്നു. ഗർഭിണിയായ സിമണ്ട്സ് സുഖം പ്രാപിക്കുന്നു. ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കിനും ചീഫ് മെഡിക്കൽ ഓഫീസർ വിറ്റിക്കും രോഗലക്ഷണങ്ങൾക്ക് കണ്ടിരുന്നു. ജോൺസെൻറ അടുത്ത ഉപദേഷ്ടാവ് ഡൊമ്നിക് കമിങ്സും രോഗലക്ഷണങ്ങളെ തുടർന്ന് ഐസൊലേഷനിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.