യൂറോപ്പിലും യു.എസിലും വൈറസ് പെരുകി
text_fieldsലോകമൊന്നടങ്കം കോവിഡ്-19 എന്ന മരുന്നില്ല വൈറസിനെ തുരത്താനുള്ള മഹായജ്ഞത്തിലാണ്. അതിനിടെയും ഒാരോ രാജ്യങ്ങളിലും പുതിയ വൈറസ് കേസുകൾ സ്ഥിരീകരിക്കുന്നു. യൂറോപ്പിൽ ഏ റ്റവും കൂടുതൽ ബാധിച്ചത് ഇറ്റലിയെയാണ്. മറ്റു രാജ്യങ്ങളിലേക്കും വൈറസ് ബാധ പടരുകയാ ണ്. വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിൽ സ്ഥിതിഗതികൾ നിയന്ത്രണാധീതമാണ െന്ന് അധികൃതർ അവകാശപ്പെടുന്നു.
ബ്രിട്ടൻ
ബ്രിട്ടനിൽ 382 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 80കാരനുൾപ്പെടെ ഏഴുപേർ മരിക്കുകയും ചെയ്തു. 53 വയസ്സുള്ള സ്ത്രീക്കും പുതുതായി വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇവർ ഇന്തോനേഷ്യയിൽ വെച്ചാണ് മരിച്ചത്. ഇന്തോനേഷ്യയിലെ ആദ്യ കോവിഡ് മരണമാണിത്. അതിനിടെ, കോവിഡ് മൂലം തകിടംമറിഞ്ഞ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥക്ക് ഉണർവേകാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് .75ൽ നിന്ന് .25 ശതമാനമായി കുറച്ചു.
യു.എസ്
യു.എസിൽ വൈറസ് ബാധിതരുടെ എണ്ണം 1000 കടന്നു. മരിച്ചവരുടെ എണ്ണം 31 ആയി. ബോസ്റ്റണിലെ ഹോട്ടലിൽ െഫബ്രുവരിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തവരാണ് വൈറസ് ബാധിതരിൽ ഭൂരിഭാഗവും. വാഷിങ്ടൺ, ന്യൂ ജഴ്സി, സൗത് ഡക്കോട്ട, കാലിഫോർണിയ എന്നിവിടങ്ങളിലും വൈറസ് ബാധിതരുണ്ട്. ഒമ്പതു സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സെനറ്റർ ടെഡ് ക്രൂസ് അടക്കം അഞ്ച് റിപ്പബ്ലിക്കൻ എം.പിമാർക്ക് രോഗബാധയുണ്ട്.
ഇറ്റലി
ഇറ്റലിയിൽ കഴിഞ്ഞദിവസം 150 ലധികം ആളുകൾ മരിച്ചിരുന്നു.നിലവിൽ നഗരങ്ങളെല്ലാം അടച്ചുപൂട്ടിയ രാജ്യം ആളനക്കമില്ലാതെയായിരിക്കുന്നു. 10,000 ആളുകളെ വൈറസ് ബാധിച്ചതായാണ് കണക്ക്. മരണസംഖ്യ 631 ആയി ഉയർന്നിട്ടുണ്ട്. ഡെമോക്രാറ്റിക് പാർട്ടി നേതാവ് നിേകാള സിങ്കാരട്ടിക്ക് വൈറസ് ബാധ കണ്ടെത്തി. അവർ ഐസൊലേഷനിലാണ്.
ചൈന
പുതുതായി 22 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മരണനിരക്ക് 3,158 ആയി. മറ്റു രാജ്യങ്ങളിൽനിന്ന് ബെയ്ജിങ്ങിലെത്തുന്നവർ നിർബന്ധമായി 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന് സർക്കാർ അധികൃതരുടെ നിർദേശമുണ്ട്. ദക്ഷിണ കൊറിയ, ഇറാൻ, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങളിൽനിന്ന് വരുന്നവർക്കാണ് പ്രധാനമായും നിയന്ത്രണം. വൈറസ് ആദ്യമായി കണ്ടെത്തിയ വൂഹാനിൽ പ്രധാന കമ്പനികളുടെ പ്രവർത്തനം പുനരാരംഭിക്കാനും അനുമതി ലഭിച്ചു. മറ്റു കമ്പനികളും ഉടൻ തുറക്കും.
ഇറാൻ
ബുധനാഴ്ച മാത്രം ഇറാനിൽ 63 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതോടെ ആകെ മരണസംഖ്യ 354 ആയി.അതിനിടെ, വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നൈൽനദിയിലെ ക്രൂയിസ് ബോട്ടിൽ നിരീക്ഷണത്തിലായിരുന്ന 46 വിദേശ വിനോദ സഞ്ചാരികൾ നാട്ടിലേക്ക് മടങ്ങിയതായി ഈജിപ്ത് അധികൃതർ അറിയിച്ചു. ഇതിൽ ഇന്ത്യക്കാരും ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.