കോവിഡ്: മരണം 8,000 കടന്നു; രോഗബാധിതർ 2 ലക്ഷം
text_fieldsഅതിർത്തികൾ അപ്രസക്തമാക്കി ആഗോളതലത്തിൽ കോവിഡ്-19 വ്യാപിക്കുന്നു. വൈറസ് ബാധ രണ്ടുലക്ഷം കവിഞ്ഞതിന് പിന്നാലെ മരണം എട്ടായിരം കടന്നു. 169 രാജ്യങ്ങളിലാണ് രോഗം ഭീതി പടർത്തുന്നത്. 3,384 പേർക്കാണ് ഏഷ്യയിൽ ജീവൻ നഷ്ടമായതെങ്കിൽ ബുധനാഴ്ച വൈകീട്ട് നാലരവരെ യൂറോപ്പിലെ മരണം 3,421 ആയി. ഇതേതുടർന്ന് യൂറോപ്യൻ യൂനിയൻ അതിർത്തികൾ അടച്ചു. യൂറോപ്പിൽനിന്ന് വിദേശയാത്രക്ക് 30 ദിവസത്തെ നിരോധനം ഏർപ്പെടുത്തിയതോടെ ലക്ഷക്കണക്കിനുപേർ അക്ഷരാർഥത്തിൽ അകപ്പെട്ടുകിടക്കുകയാണ്.
യൂറോപ്പിൽ ഏറ്റവും കൂടുതൽ മരണം ഇറ്റലിയിലാണ്- 2503. യൂറോപ്പിൽ 5442 പേർക്ക് ബുധനാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചു, 264 പേർ കൂടി മരണത്തിന് കീഴടങ്ങി. ഇറ്റലിയിൽ ബുധനാഴ്ച മാത്രം 1,890 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗത്തിെൻറ പ്രഭവകന്ദ്രം എന്ന് കരുതുന്ന വുഹാൻ ഉൾപ്പെട്ട ചൈനയിലെ മരണം 3237 ആയി. ആരോഗ്യസുരക്ഷ സംവിധാനം ദുർബലമായ ആഫ്രിക്കയിൽ 500ലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിരോധത്തിൽ വിമർശനം നേരിടുേമ്പാഴും യു.എസും ബ്രിട്ടനും സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു കഴിഞ്ഞു.
വിദേശത്തെ 276 ഇന്ത്യക്കാർക്ക് കോവിഡ്
ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ കുടുങ്ങിയ 276 ഇന്ത്യക്കാർക്ക് കോവിഡ് 19 ബാധിച്ചതായി കേന്ദ്രസർക്കാർ. ഇറാനിലെ 255 പേർക്കും, യു.എ.ഇയിലെ 12 പേർക്കും, ഇറ്റലിയിലെ അഞ്ചു പേർക്കും ഹോങ്കോങ്, കുവൈത്ത്, റുവാണ്ട, ശ്രീലങ്ക എന്നിവിടങ്ങളിലെ ഓരോരുത്തരെയുമാണ് വൈറസ് ബാധിച്ചത്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്സഭയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജ്യത്ത് 152 രോഗികൾ
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് 152 പേരിലേക്ക് വ്യാപിച്ചു. ഇവരിൽ 25 പേർ വിദേശ പൗരന്മാരാണ്. 15 പേർക്കാണ് ബുധനാഴ്ചമാത്രം രോഗം സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.