പേടിയാകുന്നു... ചുറ്റും നിശബ്ദത മാത്രം
text_fieldsവെളുപ്പിന് രണ്ടുമണിക്കും ഞാൻ ഈ നഗരത്തിലൂടെ ഒറ്റക്ക് നടന്നുപോയിട്ടുണ്ട്. പേടിയോ ആശങ്കകളോ ഒന്നും കൂടാ തെ ഉറക്കമില്ലാത്ത ആ നഗരത്തിലൂടെ എനിക്ക് ഇന്ന് ഉച്ചക്ക് ഒറ്റക്ക് നടന്നുപോകേണ്ടി വന്നു. സൂര്യൻ തിളങ്ങി നിൽക്ക ുന്ന ഈ നേരവും ഉള്ളിൽ ഭയാശങ്കകളായിരുന്നു. നിശബ്ദതയും എങ്ങും ശൂന്യതയും. കടകളും മറ്റു വ്യാപാര സ്ഥാപനങ്ങളും ഒന്ന ാകെ അടഞ്ഞു കിടക്കുന്നു. ഒരു മെഡിക്കൽ സ്റ്റോറും പാലും പച്ചക്കറിയും കിട്ടുന്ന തുർക്കിയുടെ ഒരു ചെറിയ കടയും റിപ്പോർട്ട് ചെയ്യേണ്ട ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കും മാത്രം തുറന്നിരിക്കുന്നു
അവിടെ കടക്കാനായത് ചികിത്സയിൽ ആയിരുന്ന ആശുപത്രിയിൽ നിന്ന് "പുറത്താക്കിയ " ശേഷമുള്ള തുടർ ചികിത്സക്കുള്ള നിർദ്ദേശം അവർക്കു കിട്ടിയതുകൊണ്ട് മാത്രവും.
ഭയാശങ്കകൾക്കൊപ്പം നിയമം അനുസരിക്കുവാൻ ഉള്ളതെന്ന് വിശ്വസിക്കുകയും അത് പാലിക്കുകയും ചെയ്യുന്ന ഒരു ജനതയെയും ഇവിടെക്കണ്ടു. ഇറ്റലിയിലെയോ മറ്റു യൂറോപ്യൻ നഗരങ്ങളിലെയോ പോലെ മുഴുവൻ ലോക്ക്ഡൗൺ അല്ലെങ്കിലും ഇവിടത്തെ ജനങ്ങൾ നിർദേശം സ്വയം പ്രഖ്യാപിതമാക്കി. അഞ്ചു പേരിൽ കൂടുതൽ പുറത്തു ഒന്നിക്കരുത് എന്ന നമ്മുടെ 144 പോലൊരു നിയന്ത്രണമില്ല. എന്നിട്ടും അനാവശ്യമായി ഒരാളിനെപ്പോലും ഒരിടത്തും കാണാനില്ല. ഈ സമയം നാട്ടിൽ എല്ലാ നിയന്ത്രണങ്ങളും അവഗണിച്ച് നിരത്തിലിറങ്ങിയവർക്കെതിരെ ലാത്തിച്ചാർജ് നടത്തി പൊലീസ് ഇവിടെ തിരിച്ചു വീട്ടിലാക്കിയിരിക്കുന്നു.
ഇനി എത്രനാൾ ഇങ്ങനെ ഏകാന്തത വാസം തുടരും. ബസും ട്രാമും മെട്രോയും എല്ലാം ആവശ്യത്തിനു മാത്രം സർവിസ് നടത്തുന്നു. അതിനുള്ളിൽ ഡ്രൈവറിൽ നിന്നും ടിക്കറ്റ് വാങ്ങുവാനുള്ള സംവിധാനം നിർത്തി. ടിക്കറ്റ് പരിശോധനയും വേണ്ടന്നുവച്ചു. ഡ്രൈവർമാരുടെ അടുത്ത് എത്താതിരിക്കാൻ അവരുടെ ഇരിപ്പാടം വളച്ചു കെട്ടി. ബസിലും മറ്റും അവിടവിടെ ഒരാൾ അടുപ്പവും സ്നേഹവും ഉള്ളവർ പോലും കൈകൊടുക്കാതെ അകലെ മാറി നിന്ന് അപരിചിതരെപ്പോലെ യാത്ര ചെയ്യുന്നു. മഹായുദ്ധ കാലത്ത് പോലും മനുഷ്യൻ ഇതുപോലെ പരസ്പരം പേടിച്ചു കഴിഞ്ഞിട്ടുണ്ടാകാൻ ഇടയില്ല.
ബാർബർ ഷോപ്പുകൾ. പല്ല് ഡോക്ടർമാർ, ഫിസിയോ തെറാപ്പി, ഫിറ്റ്നസ്, നീന്തൽ കു ളങ്ങൾ എന്നിവ താഴിട്ടു പൂട്ടി. ബാങ്കുകളിൽ ഓൺലൈൻ പടമിടപാട് മാത്രം. ഭക്ഷണ ശാലകൾ ഒരു നിശ്ചിതനേരം തുറന്നു വെക്കും. അകത്തു കയറി എന്തെങ്കിലും കുടിക്കാമെന്നോ കഴിക്കാമെന്നോ കരുതേണ്ട. ആവശ്യമുള്ളവ രണ്ടുമീറ്റർ അകലെ നിന്നു വിളിച്ചു പറഞ്ഞാൽ റോബോട്ടുകളെ പോലെ വേഷംധരിച്ചവർ പൊതിഞ്ഞെത്തിക്കും. പണം കയ്യിൽ വാങ്ങില്ല പകരം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുനൽകണം.
ഇതിനേക്കാൾ ഭയാനകമാണ് ഏകാന്തത. ചുറ്റും മരണഭയം. ഏകാന്തതയുടെ നൂറു വർഷങ്ങൾ പോലുള്ള അരക്ഷിത ബോധം. നിസഹായാവസ്ഥ... !
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.