കോവിഡ് വാക്സിൻ സെപ്റ്റംബറോടെ
text_fieldsലണ്ടൻ: കോവിഡിനെതിരായ വാക്സിൻ സെപ്റ്റംബറോടെ തയാറാകുമെന്ന് ഓക്സ്ഫഡ് സർവകലാശാല ഗവേഷകർ. അടുത്ത രണ്ടാഴ ്ചക്കുള്ളിൽ വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചുതുടങ്ങുമെന്നും ഇത് ഫലപ്രദമാകുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ഗവേഷക സംഘത്തിെൻറ തലവൻ പ്രഫ. സാറ ഗിൽബർട് അവകാശപ്പെട്ടു. രോഗപ്പകർച്ച കുറച്ച മറ്റു സ്ഥലങ്ങളിൽ പരീക്ഷണം നടത് താനാണ് തീരുമാനം. 21 കോടിയാണ് വാക്സിൻ വികസനത്തിന് ബ്രിട്ടൻ ഉപയോഗിക്കുക.
ഇന്ത്യയിൽനിന്ന് മരുന്ന്; നന്ദി പറഞ്ഞ് ബ്രിട്ടൻ
ലണ്ടൻ: ഇന്ത്യയിൽ നിന്ന് 30 ലക്ഷം പാരസെറ്റമോൾ പാക്കറ്റുകളുടെ ആദ്യഘട്ടം ഞായറാഴ്ച ലണ്ടനിലെത്തും. കോവിഡ്-19നെ തുടർന്ന് നിരോധനമേർപ്പെടുത്തിയതിനു ശേഷവും കയറ്റുമതിക്ക് അനുമതി നൽകിയതിന് ബ്രിട്ടൻ ഇന്ത്യക്ക് നന്ദിയറിയിച്ചു. ലോകം മുഴുവൻ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും ഇരുരാജ്യങ്ങളും സഹകരിച്ച് മുന്നോട്ടുപോകുന്നുവെന്നതിെൻറ പ്രതീകമാണിതെന്ന് കോമൺവെൽത്ത്-ദക്ഷിണേഷ്യൺ സഹമന്ത്രി താരീഖ് അഹ്മദ് പറഞ്ഞു. ബ്രിട്ടനിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് പൗരൻമാർക്കാവശ്യമായ സഹായം ലഭ്യമാക്കാനായി ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥരുമായും വിദേശകാര്യ മന്ത്രാലയുവുമായും നിരന്തരം ബന്ധപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആമസോണിലും കോവിഡ്
ആമസോൺ മഴക്കാടുകളിലെ ഗോത്രവർഗക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു. അൽവാനി ക്സിരിസേന എന്ന 15 കാരനാണ് ചികിത്സക്കിടെ മരിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആമസോണിലെ ഗോത്രവർഗവിഭാഗത്തിലേക്ക് കോവിഡ് എത്തിയതെങ്ങനെയെന്ന ആശങ്കയിലാണ് ബ്രസീലിലെ ആരോഗ്യ അധികൃതർ. അൽവാനിയെ കൂടാതെ 87 വയസ്സുള്ള സ്ത്രീയും മറ്റൊരു ഗോത്രവർഗക്കാരനും കോവിഡ് ബാധിച്ച് മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രസീലിൽ 19,600 പേർക്കാണ് കോവിഡ് ബാധിച്ചത്. എട്ടരലക്ഷത്തോളം ഗോത്രവർഗക്കാർ അധിവസിക്കുന്ന ആമസോണിൽ കോവിഡ് വൻ നാശം വിതക്കുമെന്ന ഭയത്തിലാണ് പരിസ്ഥിതി പ്രവർത്തകർ. ഇവരിൽ കൂടുതലും കാട്ടുതേനും മറ്റ് സാധനങ്ങളും വിൽക്കാനായി നഗരങ്ങളിലെത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.