കോവിഡ് 19: പത്ത് അയൽ രാജ്യങ്ങളുമായുള്ള അതിർത്തി അടച്ച് ബ്രസീൽ
text_fieldsബ്രസീലിയ: ലോകരാജ്യങ്ങളിൽ വ്യാപകമായി പടർന്നുകൊണ്ടിരിക്കുന്ന കോവിഡ് 19 പ്രതിരോധിക്കുന്നതിൻെറ ഭാഗമായി അതിർത്തി ഒരു മാസത്തേക്ക് അടച്ചിടാനുള്ള ധാരണയിൽ ഒപ്പുെവച്ച് ബ്രസീലും ഉറുഗ്വേയും. ബ്രസീൽ -ഉറുഗ്വേ അതിർത്തി 30 ദിവസത്തേക്കാണ് അടച്ചിടുക. ഈ കാലയളവിൽ ചരക്കു വാഹനങ്ങൾ മാത്രമാണ് അതിർത്തി വഴി കടത്തിവിടുക. ബ്രസീലിലോ ഉറുഗ്വേയിലോ പങ്കാളിയുള്ള വ്യക്തികളെയും കടത്തിവിടും.
കൊറോണ വൈറസിെൻറ വ്യാപനം നിയന്ത്രിക്കാൻ ബ്രസീൽ ഒമ്പത് അയൽ രാജ്യങ്ങളുമായുള്ള അതിർത്തി കഴിഞ്ഞ ആഴ്ച അടച്ചിരുന്നു.
ലാറ്റിനമേരിക്കൻ മേഖലയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ബ്രസീൽ, അർജൻറീന, ബൊളീവിയ,വെനസ്വേല, കൊളംബിയ, പരാഗ്വേ, പെറു, സുരിനാം, ഗയാന, ഫ്രഞ്ച് ഗയാന എന്നിവയുമായുള്ള അതിർത്തികളാണ് അടച്ചിട്ടത്. പത്തോളം അയൽരാജ്യങ്ങളുമായുള്ള അതിർത്തികൾ ഒരുമിച്ച് അടച്ചിടുന്നത് ബ്രസീലിൻെറ ചരിത്രത്തിൽ ആദ്യ സംഭവമാണ്.
ബ്രസീലിൽ ഇതുവരെ 25 പേരാണ് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. രാജ്യത്ത് 15,46 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.