സ്പെയിനിൽ ലോക് ഡൗണിൽ ഇളവ്; ബാറുകളും റെസ്റ്റോറൻറുകളും തുറക്കും
text_fieldsമാഡ്രിഡ്: സ്പെയിനിൽ തിങ്കളാഴ്ച മുതൽ ലോക്ഡൗണിൽ ഇളവുനൽകാൻ തീരുമാനം. മാഡ്രിഡിലെയും ബാഴ്‌സലോണയിലെയും റെസ്റ്റോറൻറുകളും ബാറുകളും തുറക്കും. പുറത്തുള്ള ഇരിപ്പിടങ്ങളിൽ 50 ശതമാനം ഉപയോഗിക്കാം എന്ന നിബന്ധനയോടെയാണ് ഇത്. ബീച്ചുകളിലും ആളുകൾക്ക് പ്രവേശനം അനുവദിക്കും.
സ്പെയിനിൽ ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളാണ് ഈ രണ്ട് നഗരങ്ങൾ. രാജ്യത്ത്കോവിഡ് ബാധിച്ച് മരിച്ച 28,752ൽ 15,00ലേറെ പേരും ഇവിടത്തുകാരാണ്.
അതേസമയം, പ്രവിശ്യകൾക്കിടയിലുള്ള യാത്രാ നിരോധനം ജൂൺ അവസാനം വരെ നീട്ടി. അന്താരാഷ്ട്ര ടൂറിസ്റ്റുകൾക്ക് ജൂലൈ വരെ രാജ്യത്ത് പ്രവേശിക്കാൻ അനുവാദമില്ല.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 70 പേരാണ് സ്പെയിനിൽ മരിച്ചത്. തുടർച്ചയായി എട്ടാം ദിവസമാണ് 100 ൽ താഴെ മരണം റിപ്പോർട്ട് ചെയ്യുന്നത്. മാർച്ച് മാസം തുടക്കത്തിൽ 900 ലധികം പേരാണ് ദിവസേന മരണപ്പെട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.