വിവാഹിതർക്ക് പൗരോഹിത്യം: വത്തിക്കാൻ അസംബ്ലിയിൽ വോട്ടെടുപ്പ് തുടങ്ങി
text_fieldsവത്തിക്കാൻ സിറ്റി: കാത്തലിക് സഭയിൽ വിവാഹിതരായ പുരുഷന്മാർക്ക് പൗരോഹിത്യം നിയമ വിധേയമാക്കുന്നത് ചർച്ചചെയ്യാൻ നിർണായക വത്തിക്കാൻ അസംബ്ലിക്ക് തുടക്കം. ആമസോ ൺ മേഖലയിൽ വിവാഹിതർക്ക് പൗരോഹിത്യം അനുവദിക്കാൻ ശിപാർശ ചെയ്യുന്നത് സംബന്ധിച് ചാണ് മെത്രാന്മാരുടെ യോഗമെങ്കിലും ഭാവിയിൽ മറ്റിടങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുന്നതുകൂടി വിഷയമാകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. പുരോഹിതരുടെ കുറവ് ആമസോൺ മേഖലയിൽ സഭയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നതാണ് പ്രധാന വെല്ലുവിളി. ഇത് പരിഹരിക്കാൻ വിവാഹിതർക്കുകൂടി പൗരോഹിത്യം അനുവദിക്കണമെന്നാണ് നിർദേശം.
ഒരിടത്ത് അനുവദിച്ചാൽ, ക്രമേണ മറ്റിടങ്ങളിലേക്കും ഇവരുടെ സേവനം പ്രയോജനപ്പെടുത്താതിരിക്കാൻ സഭക്കാവില്ല. 11ാം നൂറ്റാണ്ടിനുശേഷം കാത്തലിക് സഭയിൽ വിവാഹിതരായ പുരുഷന്മാർക്ക് പൗരോഹിത്യം നൽകിയിട്ടില്ല. പ്രതിസന്ധി നിലനിൽക്കുന്ന ആമസോൺ മേഖലകളിലും പസഫിക് ദ്വീപുകളിലും മാത്രം അനുവദിക്കുന്നത് ഗൗരവമായി ആലോചിക്കണമെന്ന് നേരേത്ത ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നു.
ആൾക്ഷാമത്തിനു പുറമെ ബാലപീഡനംപോലുള്ള പരാതികളും വ്യാപകമായ സാഹചര്യത്തിൽ പാശ്ചാത്യ രാജ്യങ്ങളിലും സഭയിൽ സമാന നിർദേശങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.