വീട്ടിൽ വളർത്തിയ സിംഹങ്ങൾ യുവാവിനെ കടിച്ചുകൊന്നു
text_fieldsപ്രാഗ്: സിംഹങ്ങളെ വീട്ടിൽ വളർത്തിയ ചെക്ക് പൗരന് ദാരുണാന്ത്യം. പടിഞ്ഞാറന്‍ ചെക്ക് റിപ്പബ്ലിക്കിലെ സെഡോവ് എന് ന സ്ഥലത്താണ് സംഭവം. മൈക്കിൾ പ്രസേക് (33) ആണ് കൊല്ലപ്പെട്ടത്. വീട്ടിൽ വളര്‍ത്തിയ ഒൻപത് വയസുള്ള ആൺസിംഹത്തിന്‍റെയും അതിെൻറ ഇണയായ പെൺസിംഹത്തിെൻറയും ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്.
അനുമതി ഇല്ലാതെയാണ് മൈക്കിൾ രണ്ട് സിംഹങ്ങളെ വീട്ടിൽ വളർത്തിയിരുന്നത്. കഴിഞ്ഞ ദിവസം പതിവില്ലാത്ത ശബ്ദം കേട്ട് അയൽക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സിംഹത്തിന്‍റെ കൂടിനുള്ളിലാണ് മൈക്കിളിന്‍റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തിയപ്പോഴേക്ക് സിംഹങ്ങൾ മൃതദേഹത്തിെൻറ കുറേ ഭാഗം തിന്നു തീർത്തിരുന്നു. സിംഹങ്ങളെ വെടിവച്ചു കൊന്നതിന് ശേഷമാണ് മൈക്കിളിെൻറ മൃതദേഹം പുറത്തെടുത്തത്.
2016 മുതലാണ് മൈക്കിൾ ആൺസിംഹത്തെ വീട്ടിൽ വളർത്താൻ ആരംഭിച്ചത്. കഴിഞ്ഞ വർഷം പെൺസിംഹത്തെയും കൊണ്ടുവന്നു. വന്യജീവികളെ നിയമവിരുദ്ധമായി വളർത്തിയതിന് ഇയാൾക്ക് പിഴയടക്കേണ്ടി വന്നിരുന്നു. മൃഗങ്ങളെ വളർത്തിയിരുന്നതിനാൽ ആരെയും വളപ്പിലേക്ക് കയറാൻ മൈക്കിൾ അനുവദിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.