റഫാൽ: റിലയൻസിനെ തെരഞ്ഞെടുത്തത് സ്വതന്ത്ര തീരുമാനമെന്ന് ദസോ ഏവിയേഷൻ
text_fieldsപാരിസ്: റഫാൽ യുദ്ധവിമാന നിർമാണത്തിൽ റിലയൻസ് എത്തിയതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പത്രമായ മീഡിയ പാർട്ട് പുറത്തു വിട്ട റിപ്പോർട്ട് തള്ളി ദസോ ഏവിയേഷൻ. റഫാൽ യുദ്ധവിമാനത്തിേൻറയും ഫാൽകൺ 2000 ബിസിനസ് ജെറ്റിെൻറയും നിർമാണത്തിനുള്ള ഇന്ത്യൻ വ്യവസായ പങ്കാളിയായി റിലയൻസിനെ തെരഞ്ഞെടുത്തത് സ്വതന്ത്രമായെടുത്ത തീരുമാനപ്രകാരം ആയിരുന്നെന്ന് ദസോ ഏവിയേഷൻ വ്യക്തമാക്കി.
2016 സെപ്തംബറിൽ ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി കരാർ പ്രകാരം 36 റഫാൽ യുദ്ധവിമാനങ്ങൾ ചട്ടങ്ങൾക്കനുസൃതമായാണ് ഇന്ത്യക്ക് നൽകിയത്. ദസോ-റിലയൻസ് സംയുക്ത സംരംഭമായ ഡി.ആർ.എ.എല്ലിെൻറ നാഗ്പൂരിലെ പ്ലാൻറിൽ ആദ്യഘട്ടത്തിൽ ഫാൽകൺ 2000 ബിസിനസ് ജെറ്റിെൻറയും പിന്നീട് റഫാൽ യുദ്ധവിമാനത്തിെൻറയും ഭാഗങ്ങൾ നിർമിച്ചു തുടങ്ങും. നിർമാണ പ്രക്രിയയുമായി ബന്ധപ്പെട്ട് ഇന്ത്യൻ മാനേജർമാരുടേയും വിദഗ്ധ തൊഴിലാളികളുടെയും ആദ്യ ഘട്ട സംഘത്തിന് ഫ്രാൻസിൽ പരീശീലനം നൽകിയതായും ദസോ വ്യക്തമാക്കി.
റിലയൻസിനെ വ്യവസായ പങ്കാളിയായി തെരഞ്ഞെടുത്തത് ഇന്ത്യ മുന്നോട്ടു വെച്ച നിർബന്ധ വ്യവസ്ഥ അനുസരിച്ചാെണന്ന വിവരമാണ് ദസോ ഏവിയേഷെൻറ ആഭ്യന്തര രേഖകൾ ഉദ്ധരിച്ച് മീഡിയ പാർട്ട് പുറത്തു വിട്ടത്. ഇന്ത്യയിൽ ആരെ പങ്കാളിയാക്കണമെന്ന കാര്യത്തിൽ ദസോ എയ്റോനോട്ടിക്സിന് അഭിപ്രായ സ്വാതന്ത്ര്യമില്ലായിരുന്നുവെന്ന് മുൻ ഫ്രഞ്ച് പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡും കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഒാലൻഡിെൻറ വെളിപ്പെടുത്തൽ പുറത്തു വിട്ടതും മീഡിയ പാർട്ട് ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.