ബ്രെക്സിറ്റിന് കാരണക്കാരനായതിൽ ഖേദിക്കുന്നു –കാമറൺ
text_fieldsലണ്ടൻ: ബ്രിട്ടനെ വിഭജിച്ച ബ്രെക്സിറ്റിന് കാരണക്കാരനായതിൽ മാപ്പുപറഞ്ഞ് മുൻ പ്ര ധാനമന്ത്രി ഡേവിഡ് കാമറൺ. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടണോ എന്നതിൽ ഹിതപരിശോധന നടത്തുമെന്നായിരുന്നു (ബ്രെക്സിറ്റ്)കാമറണിെൻറ വാഗ്ദാനം.
പാർലമെൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ബ്രെക്സിറ്റ് ഹിതപരിശോധന നടത്താതെ മറ്റു മാർഗമില്ലാതെയായി കാമറണിന്. ബ്രെക്സിറ്റ് ഹിതപരിശോധന വരുത്തിവെച്ച പ്രത്യാഘാതങ്ങളെക്കുറിച്ച് ആലോചിക്കാത്ത ഒറ്റ ദിവസം പോലുമുണ്ടായിട്ടില്ലെന്ന് കാമറൺ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.