Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദാവൂദ്​ ഇബ്രാഹിമി​െൻറ...

ദാവൂദ്​ ഇബ്രാഹിമി​െൻറ മനഃസാക്ഷി സൂക്ഷിപ്പുകാരൻ അറസ്​റ്റിൽ

text_fields
bookmark_border
ദാവൂദ്​ ഇബ്രാഹിമി​െൻറ മനഃസാക്ഷി സൂക്ഷിപ്പുകാരൻ അറസ്​റ്റിൽ
cancel

ലണ്ടൻ: അധോലോക കുറ്റവാളി​ ദാവൂദ്​ ഇബ്രാഹിമി​​​െൻറ മനഃസാക്ഷി സൂക്ഷിപ്പുകാരനും ഫിനാൻസ്​ മാനേജരുമായ ജാബിർ മോതിയെ ലണ്ടനിൽ അറസ്​റ്റ്​ ചെയ്​തു. ലണ്ടനി​െല ഹിൽട്ടൻ ഹോട്ടലിൽ വെച്ചാണ് ​പൊലീസ്​ ജാബിറിനെ അറസ്​റ്റ്​​ ചെയ്​തത്​. 

ജാബിറിന്​ ദാവൂദുമായും ദാവൂദി​​​െൻറ ഭാര്യയും കറാച്ചിയിലെയും ദുബൈയിലെയും ബന്ധുക്കളുമായുമുള്ള പണമിടപാടുകളെ കുറിച്ച്​ ലണ്ടൻ പൊലീസ്​ നടത്തിയ അന്വേഷണമാണ്​ അറസ്​റ്റിലേക്ക്​ നയിച്ചത്​. പാകിസ്​താൻ സ്വദേശിയായ ജാബിർ 10 വർഷത്തെ വിസയിലാണ്​ ലണ്ടനിൽ കഴിയുന്നത്​. ദാവൂദിനെ കൂടാതെ, ഭാര്യ മഹാജബീൻ, മക്കളായ മൊയീൻ നവാസ്​, മെഹ്​റൂക്ക്​, ​മെഹ്​റീൻ, മരുമക്കളായ ജുനൈദ്​, ഒൗഗസേബ്​ എന്നിവരുമായും ജാബിറിന്​ പണമിടപാടുണ്ട്​. 

പാകിസ്​താൻ, പശ്​ചിമേഷ്യ, യു.കെ, യൂ​േറാപ്പ്​, ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ ദാവൂദി​​​െൻറ ബിസിനസിൽ ജാബിറും നിക്ഷേപം നടത്തിയിട്ടുണ്ട്​. ഇൗ ബിസിനസുകളിൽ നിന്നും മറ്റ്​ നിയമവിരുദ്ധ പ്രവർത്തികളിൽ നിന്നും ലഭിക്കുന്ന തുക ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കാണ്​ ഉപയോഗിക്കുന്ന​െതന്നും അന്വേഷണ സംഘം വെളിപ്പെടുത്തുന്നു.

ദൂവൂദി​​​െൻറ കുടുംബത്തെ യു.കെയിലേക്ക്​ കൊണ്ടുപോകുന്ന പ്രവൃത്തിയിൽ നിർണായക പങ്ക്​ വഹിച്ചത്​ ജാബിറാണ്​. ബാർബഡോസ്​ ആൻറ്​ ആൻറിഗ്വയിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലും ഇരട്ട പൗരത്വത്തിനു വേണ്ടി ഇയാൾ ശ്രമിച്ചിരുന്നു. കൂടാതെ ഹംഗറിയിൽ സ്​ഥിര താമസത്തിനും ശ്രമം നടത്തിയിരുന്നുവെന്നും അന്വേഷണ സംഘം വെളിപ്പെടുത്തുന്നു. ഇയാളെ ചോദ്യം ചെയ്​താൽ ദാവൂദുമായി ബന്ധപ്പെട്ട്​ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ്​ കരുതുന്നത്​​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dawood Ibrahimlondonworld newsmalayalam newsfinance managerJabir Moti detained
News Summary - Dawood Ibrahim's finance manager Jabir Moti detained in London - World News
Next Story