യു.എസ് സഹായം നിർത്തലാക്കിയാൽ പുല്ലുവില –കംബോഡിയ
text_fields
ഫോംപെൻ: യു.എസിനെ വെല്ലുവിളിച്ച് കംബോഡിയ. യു.എസിൽ നിന്നുള്ള സഹായങ്ങൾ നിർത്തലാക്കിയാൽ പുല്ലുവിലയാണെന്ന് പ്രധാനമന്ത്രി ഹുൻ സെൻ വെല്ലുവിളിച്ചു. പ്രധാന പ്രതിപക്ഷ പാർട്ടിയെ പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ പ്രതികരിച്ച യു.എസ് കംബോഡിയക്ക് നൽകുന്ന എല്ലാ സഹായങ്ങളും നിർത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതിനു മറുപടിയായാണ് ഹുൻ സെന്നിെൻറ പ്രതികരണം. യു.എസിെൻറ സഹായം നിർത്തലാക്കുന്നതോടെ കംേബാഡിയ ഇല്ലാതാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതോടെ യു.എസ് നയങ്ങൾ പിന്തുടരുന്നവരുടെ അവസാനമാകും. സർക്കാറിെൻറ ആവശ്യത്തെ തുടർന്നാണ് പ്രധാന പ്രതിപക്ഷമായ കംബോഡിയ നാഷനൽ റെസ്ക്യൂ പാർട്ടി പിരിച്ചുവിടാൻ സുപ്രീംകോടതി ഉത്തരവിട്ടത്.
മൂന്നു പതിറ്റാണ്ടുകളായി കംബോഡിയ ഭരിക്കുന്ന ശക്തനായ ഭരണാധികാരിയാണ് ഹുൻ സെൻ. കർക്കശമായ അമേരിക്കൻ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചുപോരുന്നത് 2018 ലെ തെരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. കൂടാതെ, വിമർശകർക്കിടയിൽ നിന്ന് അട്ടിമറി ഭീഷണിയും മനുഷ്യാവകാശ സംഘങ്ങളിൽനിന്നും മാധ്യമങ്ങളിൽനിന്നും ഭീഷണിയും നേരിടുന്നുണ്ട്.
കഴിഞ്ഞ ഏപ്രിലിൽ പ്രാദേശിക തെരഞ്ഞെടുപ്പുകൾക്കായും 2018ലെ പൊതു തെരഞ്ഞെടുപ്പിനായും യുഎസ് 1.8 കോടി ഡോളർ സഹായം വാഗ്ദാനം ചെയ്തിരുന്നു.
കംേബാഡിയയിലെ ആരോഗ്യ,വിദ്യാഭ്യാസ ,സാമ്പത്തിക വികസന പ്രവർത്തനങ്ങൾക്കായി 2014 മുതൽ 7.76കോടി ഡോളർ സഹായം നൽകിയിരുന്നതായി യു.എസ് അധികൃതർ പറഞ്ഞു. പാശ്ചാത്യവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന കംബോഡിയക്ക് ചൈന സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.