നിഖാബ് നിരോധിച്ചു
text_fieldsകോപൻേഹഗൻ: മുഖം മറയുന്ന വസ്ത്രങ്ങൾക്ക് ഡെൻമാർക് വിലക്കേർപെടുത്തി. ആഗസ്റ്റ് ഒന്നുമുതൽ നിഖാബ്, ബുർഖ ഉൾപ്പെടെ മുഖം മറക്കുന്ന വസ്ത്രങ്ങൾ ധരിച്ച് പൊതുസ്ഥലങ്ങളിൽ ഇറങ്ങിയാൽ 1000 ക്രോണർ (8270 രൂപ) പിഴ ഒടുക്കേണ്ടിവരും. ഒാസ്ട്രിയ, ഫ്രാൻസ്, ബെൽജിയം എന്നീ രാജ്യങ്ങളിൽ നേരത്തെ വിലക്ക് നിലവിൽ വന്നിട്ടുണ്ട്.
സ്ത്രീകളുടെ തലമറക്കുന്ന വസ്ത്രങ്ങൾ, തലപ്പാവ്, ജൂതർ ഉപയോഗിക്കുന്ന തൊപ്പി തുടങ്ങിയവക്ക് വിലക്കില്ലെന്നും നിയമത്തിന് മതപരമായ മുഖമില്ലെന്നും ഡെൻമാർക് സർക്കാർ പറഞ്ഞു. നിയമം 30നെതിരെ 75 വോട്ടുകൾ നേടിയാണ് പാസായത്. 74 പ്രതിനിധികൾ വിട്ടുനിന്നു.
സ്ത്രീകൾക്ക് വ്യക്തിത്വവും വിശ്വാസവും ആവശ്യപ്പെടുന്നത് ധരിക്കാൻ അവകാശമുണ്ടെന്നും ഭരണകൂടങ്ങൾ അത് അനുവദിക്കണമെന്നും വിലക്കിനെ കുറിച്ച് പ്രതികരിച്ച ആംനസ്റ്റി ഇൻറർനാഷനൽ യൂറോപ് മേധാവി ഗൗരി വാൻ ഗുലിക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.