കോവിഡ്: ലോകരാജ്യങ്ങൾ ഒറ്റനോട്ടത്തിൽ
text_fieldsസ്പെയിനിൽ മരണം 4858 ആയി.
ഇറ്റലിയിൽ മരണം 8215.
ചൈനയിൽ 55 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതിൽ 54ഉം പുറത്തുനിന്നെത്തിയവർക്കായതിനാൽ വിദേശസഞ്ചാരികൾക്ക് രാജ്യത്ത് സമ്പൂർണ വിലക്കും ഏർപ്പെടുത്തി. വൂഹാനിൽ പുതിയ കേസുകളില്ല.
വൈറസ് ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞതോടെ റഷ്യയിൽ ആളുകൾ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം.
കഠിനമായ ദിനങ്ങളാണ് വരാനിരിക്കുന്നതെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി.
ഇറാനിൽ 140 മരണം കൂടി.
മലേഷ്യയിൽ 130 കേസുകൾ കൂടി. വൈറസ് ബാധിതരുടെ എണ്ണം 2161 ആയി. മരണം 26.
ഇന്തോനേഷ്യയിൽ 153 കേസുകൾ സ്ഥിരീകരിച്ചു. 87 മരണവും സ്ഥിരീകരിച്ചു.
നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ തിരിച്ചെത്തിക്കാൻ ജർമനി വിമാനമയച്ചു.
ഇസ്രായേലും സമ്പൂർണ അടച്ചുപൂട്ടലിലേക്ക്.
ആസ്ട്രേലിയയിൽ മറ്റു രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർ 14ദിവസം നിരീക്ഷണത്തിൽ.
ഉത്തരകൊറിയയിൽ 2280 പൗരൻമാരും രണ്ട് വിദേശികളും നിരീക്ഷണത്തിൽ.
അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കാമെന്ന യു.എസ് നിർദേശം തള്ളി കാനഡ.ദക്ഷിണ കൊറിയയിൽ 91 പുതിയ വൈറസ് ബാധിതർ.
ദക്ഷിണാഫ്രിക്കയിൽ ആദ്യമരണം. രാജ്യം സമ്പൂർണ അടച്ചിടലിലേക്ക്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.