വന്‍കിട നഗരങ്ങള്‍ ഡീസല്‍ വാഹന നിരോധനത്തിന്
text_fieldsപാരിസ്: അന്തരീക്ഷ മലിനീകരണം കുറക്കാന്‍ ഡീസല്‍ വാഹന നിരോധനവുമായി ലോകത്തെ നാലു വന്‍കിട നഗരങ്ങള്‍. ഫ്രാന്‍സ്, മെക്സികോ, സ്പെയിന്‍, ഗ്രീസ് എന്നീ രാജ്യങ്ങളുടെ തലസ്ഥാന നഗരിയായ പാരിസ്, മെക്സികോ സിറ്റി, മഡ്രിഡ്,ആതന്‍സ് എന്നിവിടങ്ങളിലാണ് ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനൊരുങ്ങുന്നത്.
2025ഓടെ നിരോധനം നടപ്പിലാക്കാനാണ് തീരുമാനം. വാഹനങ്ങള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കലാണ് ആദ്യപടിയെന്നോണം പുതിയ പദ്ധതിക്കായി ചെയ്യുന്നത്. ഈ നഗരങ്ങളിലെ മേയര്‍മാര്‍ വിഷയം ചര്‍ച്ചചെയ്തു തീരുമാനമെടുത്തുകഴിഞ്ഞു. നേരത്തെ ഇന്ത്യന്‍ തലസ്ഥാനമായ ന്യൂഡല്‍ഹിയിലും അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
ഡീസല്‍ വാഹനങ്ങളുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം വളരെ കൂടുതലാണെന്ന് പഠനത്തില്‍നിന്നു കണ്ടത്തെിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തെ മൂന്നു മില്യണ്‍ (ഏകദേശം 30 ലക്ഷം) മരണങ്ങള്‍ വായുമലിനീകരണങ്ങള്‍ കാരണമാണെന്നാണ്. പല നഗരങ്ങളിലും പരിസ്ഥിതി സംഘടനകള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.