ദിനോസറുകളെ ഉന്മൂലനംചെയ്ത ഉൽക്ക 30 സെക്കൻഡ് നേരത്തേ പതിച്ചിരുന്നെങ്കിൽ...
text_fieldsലണ്ടൻ: ദിനോസറുകളുടെ ഉന്മൂലനത്തിന് കാരണമായ ഉൽക്കകൾ 30 സെക്കൻഡുകൾ വൈകുകയോ നേരത്തേയാവുകയോ ചെയ്തിരുന്നെങ്കിൽ ഭീകരജീവികൾ ഭൂമിയിൽ അവശേഷിച്ചിരുന്നേനെയെന്ന് ബി.ബി.സി ഡോക്യുമെൻററി. ദ ഡെ ദ ദിനോസേഴ്സ് ഡൈഡ് എന്ന പേരിൽ തിങ്കളാഴ്ച സംപ്രേഷണം ചെയ്ത ഡോക്യുമെൻററിയിലാണ് ശാസ്ത്രലോകത്തിെൻറ പുതിയ വെളിപ്പെടുത്തൽ.
തെക്കൻ അമേരിക്കയിലെ മെക്സിക്കോയിലെ യുകാട്ടൻ ഉപദ്വീപിലാണ് ദിനോസറുകളുടെ തിരോധാനത്തിന് കാരണമായ ഉൽക്കകൾ 66 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് പതിച്ചതെന്ന് ഒരുകൂട്ടം ശാസ്ത്രജ്ഞർ കരുതുന്നു. ഭൂമിയിൽ പതിച്ച ഉൽക്കകൾ പാറയെ പൊടിച്ച് തരിപ്പണമാക്കി. തുടർന്ന് ഉയർന്നുപൊങ്ങിയ പൊടിപടലങ്ങൾ തീർത്ത മേഘം സൂര്യപ്രകാശം തടയുന്ന തരത്തിൽ അന്തരീക്ഷത്തിൽ ദീർഘകാലം തങ്ങിനിന്നു.
ഇൗ നിലയിൽ ഭൂമി ഒരു ദശാബ്ദക്കാലം തുടർന്നതാണ് ദിനോസറുകൾ അടക്കം അന്ന് ഭൂമിയിലുണ്ടായിരുന്ന സകല ജീവിവർഗത്തിെൻറയും നാശത്തിനു വഴിവെച്ചതെന്നും ലണ്ടൻ ഇംപീരിയൽ കോളജിലെ പ്രഫസർ ജൊഅന്ന മൊർഗൻ പറയുന്നു. എന്നാൽ, ഇൗ ഉൽക്കകളുടെ സമയത്തിൽ സെക്കൻഡുകൾ വ്യത്യാസപ്പെട്ടിരുന്നെങ്കിൽ അവ അറ്റ്ലാൻറിക് സമുദ്രത്തിലോ പസഫിക് സമുദ്രത്തിലോ പതിച്ചിരുന്നേനെ. അങ്ങനെയായിരുന്നെങ്കിൽ ദിനോസറുകൾ അടക്കമുള്ളവയുടെ നാശത്തിനു വഴിവെച്ച ‘ദുരന്തം’ സംഭവിക്കുകയില്ലായിരുന്നുവെന്നും ഡോക്യുമെൻററി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.