പോർചുഗലിൽ 400 വർഷം മുമ്പ് തകർന്ന കപ്പലിെൻറ അവശിഷ്ടം കണ്ടെത്തി
text_fieldsലിസ്ബൻ: 400 വർഷം മുമ്പ് തകർന്ന കപ്പലിെൻറ അവശിഷ്ടം പോർചുഗൽ തീരത്ത് കണ്ടെത്തി. തലസ്ഥാനമായ ലിസ്ബനിന് സമീപമുള്ള കാസ്കെയ്സ് തീരത്തിനടുത്താണ് പ്രോജക്ട് ഡയറക്ടർ ജോർെജ ഫ്രയറെയുടെ നേതൃത്വത്തിലുള്ള പുരാവസ്തു ഗവേഷണസംഘം കപ്പലിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പോർചുഗലിെൻറ ചരിത്രത്തിലെ പ്രധാനപ്പെട്ട കണ്ടെത്തലാണിതെന്ന് ‘പതിറ്റാണ്ടിെൻറ കണ്ടെത്തൽ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഫ്രയറെ പറഞ്ഞു.
ഇന്ത്യയിൽനിന്ന് സുഗന്ധദ്രവ്യങ്ങളുമായി മടങ്ങുേമ്പാൾ മുങ്ങിയ കപ്പലാണിതെന്നാണ് നിഗമനം. പോർചുഗലും ഇന്ത്യയും തമ്മിൽ വ്യാപാരബന്ധം ശക്തമായിരുന്ന 1575നും 1625നും ഇടക്ക് തകർന്ന കപ്പലാണിതെന്നാണ് നിഗമനമെന്ന് ഫ്രയറെ വ്യക്തമാക്കി.
സാമ്രാജ്യത്വകാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങൾ, പീരങ്കികൾ, സുഗന്ധദ്രവ്യങ്ങൾ സൂക്ഷിച്ച പെട്ടികൾ, ചൈനയിൽ നിർമിച്ച മൺപാത്രങ്ങൾ തുടങ്ങിയവ മുങ്ങൽവിദഗ്ധർ കപ്പലിെൻറ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.