ഇന്ത്യയിൽ കോവിഡ് വാക്സിൻ എല്ലാവരിലുമെത്തിക്കൽ വൻദൗത്യം –ഓക്സ്ഫഡ് ഗവേഷണ മേധാവി
text_fieldsലണ്ടൻ: കോവിഡ് മഹാമാരിക്ക് പ്രതിരോധ വാക്സിൻ ലഭ്യമാവുകയാണെങ്കിൽ ഇന്ത്യപോലുള്ള ഒരുരാജ്യത്ത് അത് എല്ലാവരിലും എത്തിക്കുകയെന്നത് മുെമ്പാരിക്കലും ചെയ്തിട്ടില്ലാത്ത വിധം ബൃഹത്തായ പ്രവൃത്തിയായിരിക്കുമെന്ന്, വാക്സിൻ ഗവേഷണ വികസനത്തിൽ ഏെറ മുന്നിലെത്തിയ ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാലക്കു കീഴിലെ വാക്സിൻ ഗ്രൂപ് മേധാവി ആൻഡ്രൂ പൊള്ളാർഡ്.
ഇത്രമേൽ ജനസംഖ്യയുള്ള രാജ്യത്ത് വലിയ ഒരു വിഭാഗത്തിന് വാക്സിൻ എത്തിച്ച് രോഗപ്പകർച്ച തടയണമെങ്കിൽ വൻതോതിൽ ഉൽപാദിപ്പിക്കേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ജസംഖ്യയിലെ നിശ്ചിത എണ്ണം ആളുകൾ പ്രതിരോധശേഷി ആർജിക്കുേമ്പാഴാണ് മഹമാരിക്ക് അറുതി വരൂ. ഒന്നുകിൽ രോഗം വന്ന് പ്രതിരോധശേഷി ആർജിക്കണം. അല്ലെങ്കിൽ വാക്സിൻ വഴി അത് നേടണം. പക്ഷേ, രോഗം വന്ന് എല്ലാവരും പ്രതിരോധശേഷി കൈവരിക്കുേമ്പാഴേക്ക് ധാരാളം പേർക്ക് ജീവൻ നഷ്ടപ്പെടും അവിടെയാണ് വാക്സിെൻറ പ്രാധാന്യം’’ -‘ദ ഹിന്ദു’വിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ അദ്ദേഹം വിശദീകരിച്ചു.
ഇത്രയും വലിയ തോതിൽ ഗവേഷണം നടക്കുന്ന സാഹചര്യത്തിൽ വാക്സിൻ കണ്ടുപിടിക്കെപ്പട്ടാൽ അത് എല്ലാവർക്കും പ്രാപ്യമായ വിലയിൽ ലഭ്യമാകുമോ എന്നേചാദ്യത്തിന്, സർക്കാറുകൾ ഇടപെട്ട് എല്ലാവർക്കും സൗജന്യമായോ വളരെ കുറഞ്ഞ വിലയിലോ ഇവ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘‘വാക്സിന് എന്തു വില വരും എന്നതുസംബന്ധിച്ച് ഇപ്പോൾ എനിക്കൊന്നും പറയാനാവില്ല. പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ഒരു വില പറഞ്ഞത് അറിയാനിടയായി. എന്തായാലും സർക്കാറുകൾ ഇത് ജനങ്ങൾക്ക് ലഭ്യമാക്കലാണ് പ്രധാനം.’’ -അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകമെമ്പാടും വൻപ്രതീക്ഷ പുലർത്തുന്ന ഓക്സ്ഫഡ് വാക്സിനിലൂടെ തങ്ങൾ കാര്യമായി ശ്രമിക്കുന്നത് കോവിഡ് വൈറസിെൻറ പ്രോട്ടീൻ ആവരണത്തെ തകർക്കാനാണെന്നും പൊള്ളാർഡ് വിശദീകരിച്ചു. ‘‘പ്രതിരോധ പ്രതികരണത്തിലൂടെ പ്രോട്ടീൻ ആവരണത്തെ ദുർബലപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
മനുഷ്യ കോശങ്ങളിൽ പിടിച്ചുകയറാൻ ഈ ആവരണമാണ് വൈറസ് ഉപയോഗിക്കുന്നത്. ആൻറിബോഡി ഉപയോഗിച്ച് പ്രോട്ടീൻ ആവരണത്തെ തളയ്ക്കാനാവണം. കൂടാതെ വാക്സിൻ ടി-കോശങ്ങൾ എന്ന ശ്വേത രക്താണുക്കളെ ഉത്തേജിപ്പിച്ച് രോഗം ബാധിച്ച കോശങ്ങളെ നശിപ്പിക്കുന്നു.’’ -വാക്സിെൻറ പ്രവർത്തനം അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.