ആഫ്രിക്കയിലേക്ക് കോഴികൾ എത്തിയത് ഏഷ്യയിൽനിന്ന്
text_fields
മഡ്രിഡ്: ആഫ്രിക്കയിൽ ഇന്നുകാണുന്ന വളർത്തുകോഴികൾ എത്തിയത് എവിടെ നിന്നാണ്? ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽനിന്ന് കപ്പൽ കയറി എത്തിയതാണ് ഇരുണ്ട ഭൂഖണ്ഡത്തിലെ വളർത്തുകോഴികൾ എന്നാണ് ഗവേഷകർ പറയുന്നത്. ‘പ്ലോസ് വൺ’ എന്ന ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് കൗതുകമുള്ള ഇൗ വിവരമുള്ളത്. ആഫ്രിക്കയിലെ കറുത്ത എലികളുടെ സ്വദേശവും ഏഷ്യൻ രാജ്യങ്ങളാണെന്ന് പ്രബന്ധത്തിലുണ്ട്.
ആഫ്രിക്കൻ രാജ്യങ്ങളിലെ വിവിധയിടങ്ങളിൽനിന്നായി ശേഖരിച്ച 52 തരം കോഴികളുടെയും 444 തരം കറുത്ത എലികളുടെയും ഡി.എൻ.എ വിശദമായി പരിശോധിച്ച ശേഷമാണ് സ്പെയിനിലെ സെൻറ് ലൂയീസ് യൂനിവേഴ്സിറ്റിയുടെ മഡ്രിഡ് കാമ്പസിലെ ഗവേഷകർ ഇതു കണ്ടെത്തിയത്. യൂനിവേഴ്സിറ്റിയിലെ ശാസ്ത്ര ഗവേഷകയായ ഡോ. മേരി പ്രെന്തർഗസ്റ്റിെൻറ നേതൃത്വത്തിലാണ് പഠനങ്ങൾ നടന്നത്.ഏഷ്യൻ രാജ്യങ്ങളിൽനിന്ന് ഇന്ത്യൻ മഹാസമുദ്രം വഴി ലോകത്തിെൻറ വിവിധഭാഗങ്ങളിലേക്ക് കച്ചവടത്തിനുപോയവരാണ് കൂടെ കൊണ്ടുപോയ കോഴികളെ ആഫ്രിക്കക്ക് സമ്മാനിച്ചത് എന്നാണ് ഡോ. മേരിയുടെയും കൂട്ടരുടെയും നിഗമനം.
ഡി.എൻ.എ പരിശോധനക്ക് പുറമെ റേഡിയോ കാർബൺ സംവിധാനത്തിെൻറ സഹായത്തോടെ കോഴികളിലെയും എലികളിലേയും പ്രോട്ടീനുകളും അസ്ഥികളും ഇവർ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഏഴാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലാണ് കോഴികൾ ആഫ്രിക്കയിലെത്തിയതെങ്കിൽ കറുത്ത എലികൾ അഞ്ചാം നൂറ്റാണ്ടിൽതന്നെ എത്തിയെന്നാണ് ഗവേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നത്. കച്ചവടത്തിനായി കൊണ്ടുവന്ന വസ്തുക്കളുടെ ഇടയിൽ ഒളിച്ചുകടന്നാണ് എലികളുടെ പൂർവികർ ഇവിടെ എത്തിയതെന്നും കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.