Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകശ്​മീരിലെ മനുഷ്യാവകാശ...

കശ്​മീരിലെ മനുഷ്യാവകാശ ലംഘനം: സത്യസന്ധമായ അന്വേഷണം വേണ​െമന്ന്​ ബ്രിട്ടൻ

text_fields
bookmark_border
കശ്​മീരിലെ മനുഷ്യാവകാശ ലംഘനം: സത്യസന്ധമായ അന്വേഷണം വേണ​െമന്ന്​ ബ്രിട്ടൻ
cancel
ലണ്ടൻ: ജമ്മു-കശ്​മീരിൽ 370ാം വകുപ്പ്​ റദ്ദാക്കിയതിനു ശേഷം മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായ ആരോപണത്തിൽ സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന്​ ബ്രിട്ടൻ. ആഗസ്​റ്റ്​ ഏഴിന്​ നടന്ന ചർച്ചയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്​. ജയ്​ശങ്കറുമായി ഇതുസംബന്ധിച്ച ആശങ്ക പങ്കുവെച്ചിരുന്നതായി പാർലമ​െൻറ്​ സെഷനിൽ വിദേശകാര്യ സെക്രട്ടറി ഡൊമിനിക്​ റാബ്​ എം.പിമാരോട്​ പറഞ്ഞു.

കശ്​മീരിലെ സ്ഥിതിഗതികൾ ബ്രിട്ടൻ സസൂക്ഷ്​മം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ തടവിലിടുന്നതു സംബന്ധിച്ചും വാർത്തവിനിമായ സംവിധാനങ്ങൾ വിലക്കിയതിനെക്കുറിച്ചും താൻ മന്ത്രി ജയ്​ശങ്കറോട്​ സംസാരിച്ചിരുന്നുവെന്നും കശ്​മീരിനെക്കുറിച്ച എം.പിമാരുടെ നിരവധി ചോദ്യങ്ങൾക്ക്​ മറുപടിയായി അദ്ദേഹം വിശദീകരിച്ചു. 370ാം വകുപ്പ്​ റദ്ദാക്കിയത്​ ആഭ്യന്തര കാര്യമാണെന്നാണ്​ ഇന്ത്യയുടെ നിലപാട്​. എന്നാൽ, മനുഷ്യാവകാശ ലംഘനം ഇന്ത്യയും പാകിസ്​താനും തമ്മിലെ ഉഭയകക്ഷി പ്രശ്​നമല്ല. അന്താരാഷ്​ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട മനുഷ്യാവകാശങ്ങളോട്​ ആദരവ്​ പുലർത്തണമെന്നും ഡൊമിനിക്​ റാബ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir issueworld newsmalayalam newsDominic Raab
News Summary - dominic raab about kashmir issue-world news
Next Story