ലണ്ടൻ മേയർ സാദിഖ് ഖാൻ ദുരന്തമെന്ന് ട്രംപ്
text_fieldsലണ്ടൻ: ലണ്ടൻ മേയർ സാദിഖ് ഖാനെതിരെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്ത്. സാദിഖ് ഖാൻ ദേശീയ അപമ ാനമാണെന്നും ബ്രിട്ടെൻറ തലസ്ഥാനം നശിപ്പിക്കുകയാണെന്നുമാണ് ട്രംപ് ആരോപിച്ചത്. ലണ്ടനിൽ ആക്രമണത്തിൽ അഞ് ചുപേർക്ക് പരിക്കേറ്റ സംഭവത്തിനു പിന്നാലെയാണ് ട്രംപിെൻറ വിമർശനം.
അതിനു തൊട്ടുമുമ്പ് മറ്റൊരു ആക്രമ ണത്തിൽ മൂന്നു പേർ മരിക്കുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിെൻറ വിവരങ്ങളടങ്ങിയ ബ്രിട്ടനിലെ തീവ്രവവലതുപക്ഷ കമേൻററ്റർ കാതി ഹോപ്കിൻസിെൻറ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് ട്രംപിെൻറ കമൻറ്. ട്രംപിെൻറ ട്വീറ്റിന് മറുപടി നൽകി സമയം കളയാനില്ലെന്നാണ് സാദിഖ്ഖാെൻറ വക്താവ് പ്രതികരിച്ചത്.
ജനങ്ങൾക്കുണ്ടായ ദുരിതത്തിൽ ട്രംപ് ലണ്ടൻ മേയറെ അധിക്ഷേപിക്കുന്നത് അങ്ങേയറ്റം അരോചകമാണെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ കുറ്റപ്പെടുത്തി. അക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ഖാൻ പൊലീസുകാർക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും കാത്തിയുടെ ട്വീറ്റ് വംശീയത നിറഞ്ഞതും ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും കോർബിൻ കൂട്ടിച്ചേർത്തു.
ആദ്യ ആക്രമണം ശ്രദ്ധയിൽെപട്ടപ്പോൾ ലണ്ടന് വേണ്ടത് പുതിയ മേയറെയാണെന്നും ഖാൻ ദുരന്തമാണെന്നുമായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്. ലണ്ടെൻറ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നു സാദിഖ് ഖാനും ട്വീറ്റ് ചെയ്തു. ആക്രമണത്തിൽ 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.