ജി20 ഉച്ചകോടി: ലോകം ഉറ്റുനോക്കുന്നത് രണ്ട് രാഷ്ട്രങ്ങളുടെ മഞ്ഞുരുക്കം
text_fields
വാഴ്സോ: 2001ലാണ് യു.എസ് മുൻ പ്രസിഡൻറ് ജോർജ് ഡബ്ല്യു. ബുഷും റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനും തമ്മിലുള്ള പ്രഥമ കൂടിക്കാഴ്ച നടന്നത്. അന്ന് തെൻറ മാതാവ് നൽകിയ വെള്ളിയിൽ തീർത്ത കുരിശുരൂപം പുടിൻ ബുഷിന് സമ്മാനമായി നൽകി. രണ്ട് രാഷ്ട്രത്തലവന്മാർ തമ്മിലുള്ള െഎക്യത്തിെൻറ തുടക്കമായിരുന്നു അത്. ആ കണ്ണിൽ അയാളുടെ ആത്മാവ് കണ്ടെത്തിയെന്നായിരുന്നു പുടിനെക്കുറിച്ച് ബുഷിെൻറ വിശേഷണം.
അതിെൻറ തുടർച്ചയാണ് ഹാംബർഗിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ ലോകം പ്രതീക്ഷിക്കുന്നത്. വ്ലാദിമിർ പുടിെൻറയും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറയും പ്രഥമ കൂടിക്കാഴ്ചക്ക് വേദിയാകുന്നത് ഹാംബർഗാണ്. 2001നെ അപേക്ഷിച്ച് യു.എസും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശിഥിലമായിരിക്കുകയാണ്. അതേസമയം, മുമ്പ് ഇരുനേതാക്കളുടെയും സ്നേഹത്തിലൂന്നിയ പരാമർശങ്ങൾ ബന്ധം മെച്ചപ്പെടുത്താൻ സാധിക്കുമെന്നതിെൻറ തെളിവാണ്. ‘‘രണ്ടു പ്രസിഡൻറുമാരുെട ആദ്യകൂടിക്കാഴ്ചയാണ് നടക്കാനിരിക്കുന്നത്. അതുതന്നെയാണ് ഇൗ സമ്മേളനത്തിെൻറ പ്രധാനവിഷയവും’’-ബുധനാഴ്ച പുടിെൻറ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമങ്ങളോടു പറഞ്ഞു. ഒരിക്കൽ തമ്മിൽകണ്ടാൽ അവർ വീണ്ടും കണ്ടുമുട്ടുമെന്നാണ് റഷ്യയുടെ പ്രതീക്ഷയെന്നാണ് രാജ്യത്തെ ടെലിവിഷൻ അവതാരകൻ ദിമിത്രി കിസ്ലോവിെൻറ പക്ഷം.
സിറിയ, യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റഷ്യയുെട ഇടപെടൽ, യുക്രെയ്നിലെ സൈനികനീക്കം എന്നിവയായിരിക്കും ഇരുനേതാക്കളുടെയും പ്രധാന ചർച്ചാവിഷയങ്ങൾ. യുക്രെയ്ൻ വിഷയത്തിൽ യു.എസ് റഷ്യക്കുമേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇൗ ഉപരോധം നീക്കുകയാണ് റഷ്യക്ക് പരമപ്രധാനം. സിറിയയിൽ ഇൗ രാജ്യങ്ങൾ രണ്ടുപക്ഷത്താണ്. യുക്രെയ്ൻ വിഷയത്തിൽ റഷ്യ നിലപാട് മയപ്പെടുത്തിയിട്ടില്ലെങ്കിൽ പുതിയ ഉപരോധം കൊണ്ടുവരുമെന്നും യു.എസ് മുന്നറിയിപ്പുനൽകിയിരുന്നു. ഇക്കാര്യം സെനറ്റ് രണ്ടിനെതിരെ 92 വോട്ടുകൾക്ക് പാസാക്കുകയും ചെയ്തു. പ്രചാരണകാലത്ത് പുടിനെ വാനോളം പുകഴ്ത്തിയിരുന്ന ട്രംപ് പ്രസിഡൻറായി അധികാരമേറ്റാൽ സിറിയയിൽ ഇരുരാജ്യങ്ങളും സഹകരിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ, റഷ്യൻ പിന്തുണയോടെ സിറിയൻ സൈന്യം ഖാൻ ശൈഖൂനിൽ നടത്തിയ രാസായുധാക്രമണവും യു.എസിെൻറ തിരിച്ചടിയും ആ പ്രതീക്ഷകൾ അസ്ഥാനത്താക്കി.
പുടിൻ മുന്നോട്ടുവെക്കുന്ന മറ്റൊരുനിർദേശം െകാക്കൈൻ കടത്തിയതിന് യു.എസിൽ 20 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട റഷ്യൻ ൈപലറ്റിെൻറ മോചനമാണ്. ഇയാളെ കൈമാറണമെന്ന് റഷ്യ നിരന്തരം അഭ്യർഥിച്ചിട്ടും യു.എസ് അത് വകവെച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.