ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ പ്രസംഗിക്കാന്‍ ട്രംപിനെ അനുവദിക്കില്ളെന്ന് സ്പീക്കര്‍
text_fields
ലണ്ടന്‍: യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് ബ്രിട്ടന്‍ സന്ദര്‍ശനത്തിനിടെ വെസ്റ്റ്മിനിസ്റ്റര്‍ ഹാളില്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യാന്‍ കഴിയില്ളെന്ന് റിപ്പോര്‍ട്ട്. ട്രംപിനെ പാര്‍ലമെന്‍റില്‍ പ്രസംഗിക്കാന്‍ അനുവദിക്കില്ളെന്ന് സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോവ് വ്യക്തമാക്കി.
പൊതുസഭയില്‍ ഒരു പോയന്‍റ് ഓഫ് ഓര്‍ഡറിനു മറുപടി നല്‍കവേയാണ് പാര്‍ലമെന്‍റിന്‍െറ റോയല്‍ ഗാലറിയിലേക്കുള്ള ട്രംപിന്‍െറ പ്രവേശനം തടയാന്‍ തന്നാലാകുന്നതെല്ലാം ചെയ്യുമെന്ന് സ്പീക്കര്‍ മറുപടി നല്‍കിയത്. കുടിയേറ്റത്തിന് വിലക്കും ഏഴുരാജ്യങ്ങള്‍ക്ക് വിസ നിരോധനവും ഏര്‍പ്പെടുത്തിയതോടെ ട്രംപിനോടുള്ള എതിര്‍പ്പ് ശക്തമായതായി സ്പീക്കര്‍ പറഞ്ഞു.
സ്പീക്കറെ മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും സ്കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയും സ്വാഗതംചെയ്തു. അതേസമയം, സ്പീക്കറുടെ നിലപാടിനെതിരെ ശക്തമായ എതിര്‍പ്പുമായി കാബിനറ്റ് മന്ത്രി സാജിദ് ജാവേദ് രംഗത്തത്തെി. സര്‍ക്കാറിനുവേണ്ടിയല്ല തന്‍െറ മനോഗതിക്കനുസരിച്ചാണ് സ്പീക്കര്‍ സംസാരിച്ചത്. സര്‍ക്കാറിന്‍െറ നിലപാടില്‍ മാറ്റമില്ല. ബ്രിട്ടന്‍െറ ഏറ്റവും പ്രധാനപ്പെട്ട സഖ്യരാജ്യത്തിന്‍െറ തലവനാണ് ഡോണള്‍ഡ് ട്രംപ്. അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നല്‍കുമെന്നും ജാവേദ് അറിയിച്ചു. സ്പീക്കര്‍ ഏതു വിഷയത്തിലും നിഷ്പക്ഷ നിലപാട് സ്വീകരിക്കേണ്ടയാളാണെന്നായിരുന്നു വിമര്‍ശകരുടെ വിലയിരുത്തല്‍. ട്രംപിന്‍െറ ബ്രിട്ടീഷ് സന്ദര്‍ശനം റദ്ദാക്കണമെന്നും സന്ദര്‍ശനം അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന രണ്ട് പരാതികള്‍ ഈമാസം അവസാനം പാര്‍ലമെന്‍റ് ചര്‍ച്ചചെയ്യാനിരിക്കുകയാണ്.രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രി തെരേസ മേയ് നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് ട്രംപിനെ രാജ്യത്തേക്ക് ക്ഷണിച്ചത്. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.