അഭയാർഥികൾക്ക് മുന്നിൽ മതിലുകൾ കെട്ടരുതെന്ന് മാർപാപ്പ
text_fieldsറോം: ജി20 ഉച്ചകോടിയിൽ ലോക വൻശക്തികൾ അഭയാർഥിവിരുദ്ധ സഖ്യങ്ങളുണ്ടാക്കുന്നത് പ്രയാസകരമായ കാര്യമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇത്തരം അപകടകരമായ സഖ്യങ്ങളിേലക്ക് രാജ്യങ്ങൾ നീങ്ങുന്നത് തന്നെ ഏറെ പ്രയാസെപ്പടുത്തുന്നതായി മാർപാപ്പ പറഞ്ഞു. അമേരിക്ക-റഷ്യ, ചൈന-വടക്കൻ കൊറിയ, റഷ്യ-സിറിയ, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയവർ സഖ്യത്തിലേക്ക് നീങ്ങുന്നത് പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കാര്യമാണെന്നും മാർപാപ്പ പറഞ്ഞു.
‘‘വൻശക്തികൾ ഉച്ചകോടികളിൽ കുടിയേറ്റക്കാർക്കെതിരെ സഖ്യനടപടികൾ സ്വീകരിക്കുകയാണ്. അസന്തുലിതമായ അവസ്ഥയിലേക്കാണ് ലോകം നീങ്ങുന്നത്. കിടപ്പാടമില്ലാത്ത, ദാരിദ്ര്യമനുഭവിക്കുന്ന മനുഷ്യർ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നതു തടയാനാണ് വൻരാജ്യങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. യൂറോപ്പിലേക്ക് 2015 മുതൽ അഭയാർഥികൾ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. ഇവർക്കു മുന്നിൽ മതിലുകൾ കെട്ടി തടയിടാൻ ശ്രമിക്കരുത്. സന്തുലിത സാമ്പത്തിക ലോകത്തിലേക്ക് മനുഷ്യരെ എത്തിക്കാനായി ലോകരാജ്യങ്ങൾ ഒന്നിക്കണം’’ -മാർപാപ്പ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.