വിമാനത്തിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ യുവാവിന് പിഴ
text_fieldsലണ്ടന്‍: മദ്യലഹരിയിൽ വിമാനത്തിൽ സഹയാത്രക്കാർക്ക് പ്രശ്നമുണ്ടാക്കിയ യുവാവിന് ബ്രിട്ടീഷ് കോടതി 16,000 ഡോളര്‍ പിഴ ചുമത്തി. കാല്‍ഗറിയില്‍നിന്ന് ലണ്ടനിലേക്കുള്ള യാത്രക്കിടെയാണ് മദ്യലഹരിയായിരുന്ന സ്റ്റീഫൻ യങ് ബഹളമുണ്ടാക്കി ആളുകളെ ശല്യം ചെയ്തത്. ശല്യംകാരണം വിമാനം പുറപ്പെട്ടിടത്ത് തന്നെ തിരിച്ചിറക്കേണ്ടിവന്നു. തിരിച്ചിറക്കിയതു കാരണം വന്‍തോതില്‍ ഇന്ധനനഷ്ടമുണ്ടായെന്നു കാണിച്ച് വിമാനക്കമ്പനിയായ വെസ്റ്റ് ജെറ്റ് പരാതി നൽകി. 20,000 ടണ്‍ ഇന്ധനത്തിെൻറ വില ഡേവിഡ് നല്‍കണമെന്നാണ് കോടതി വിധി.
ജനുവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. യുവാവ് മാപ്പപേക്ഷ നല്‍കിയെങ്കിലും കോടതി പരിഗണിച്ചില്ല. യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരം വെസ്റ്റ് ജെറ്റ് നല്‍കേണ്ടിവരും. ഇന്ധനത്തിെൻറ തുകയും കൂടിയാവുമ്പോള്‍ വിമാനക്കമ്പനിക്ക് ഒന്നരലക്ഷത്തോളം ഡോളര്‍ നഷ്ടമാകുമെന്നാണ് സൂചന. എന്നാല്‍, അടുത്ത ബന്ധു മരിച്ചതിനെ തുടര്‍ന്നുള്ള മാനസിക സംഘര്ഷത്തിലായതു കൊണ്ടാണ് യുവാവ് ഇത്തരത്തില്‍ പെരുമാറിയതെന്ന് അഭിഭാഷകന് കോടതിയെ ധരിപ്പിച്ചു. തുടർന്ന് കോടതി പിഴ കുറക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.