പ്രവിശ്യ തെരഞ്ഞെടുപ്പ്: ഡച്ച് പോപുലിസ്റ്റ് പാർട്ടിക്ക് ജയം
text_fieldsആംസ്റ്റർഡാം: രാജ്യത്ത് തീവ്രവലതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടുന്നതിെൻറ സൂചനയുമായി നെതർലൻഡ്സിലെ പ്രവിശ്യ തെരഞ്ഞെടുപ്പിൽ ഡച്ച് പോപുലിസ്റ്റ് പാർട്ടിക്ക് ജയം. 36കാരനായ തിയറി ബൂഡറ്റ് നയിക്കുന്ന ഫോറം ഫോർ ഡെമോക്രസി പാർട്ടി മുന്നിലെത്തിയതോടെ സെനറ്റിൽ പ്രധാനമന്ത്രി മാർക് റുെട്ടയുടെ സെൻറർ റൈറ്റ് സഖ്യകക്ഷിക്ക് ഭൂരിപക്ഷം നഷ്ടമായി. ഇതോടെ സെനറ്റിൽ നിയമങ്ങൾ പാസാക്കുന്നതിന് പ്രധാനമന്ത്രി മറ്റുകക്ഷികളുടെ പിന്തുണ തേടേണ്ട സ്ഥിതിയിലായി.
2016ൽ രണ്ടു സീറ്റുകൾ നേടിയാണ് ഫോറം ഫോർ ഡെമോക്രസി പാർലമെൻറിൽ അരങ്ങേറിയത്. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ പോലെ കുടിയേറ്റത്തെ എതിർക്കുന്ന വ്യക്തിയാണ് ബൂഡറ്റ്. ട്രംപിെൻറ അമേരിക്ക ഫസ്റ്റ് എന്ന നയം പോലെ ഡച്ച് ഫസ്റ്റ് എന്നാണ് ബൂഡറ്റിെൻറ മുദ്രാവാക്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.