ഈജിപ്തിൽ കാറുകൾ കൂട്ടിയിടിച്ച് കത്തി 20 മരണം
text_fieldsകൈറോ: ഈജിപ്ത് തലസ്ഥാനമായ കൈറോയിലെ തിരക്കുപിടിച്ച റോഡിൽ നാല് കാറുകൾ കൂട്ടിയ ിച്ച് കത്തി 20 പേർ മരിച്ചു. 47 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മധ്യ കൈറോയിലെ ദേശീയ കാൻസർ ഇ ൻസ്റ്റിറ്റ്യൂട്ടിന് മുൻവശം ഞായറാഴ്ച അർധ രാത്രിയോടെയാണ് അപകടം. അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് മൂന്ന് കാറുകളിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറുകൾ കത്തുകയും പൊട്ടിത്തെറിക്കുകയും ചെയ്തതോടെ പരിസരത്തുണ്ടായിരുന്നവരും അപകടത്തിൽപ്പെട്ടു. ദുരന്തത്തിെൻറ വ്യാപ്തി കൂടിയേക്കുമെന്ന് തോന്നിയതിനാൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ 78 േരാഗികളെ അടിയന്തരമായി ഒഴിപ്പിച്ചു.
സംഭവത്തെകുറിച്ച് അന്വേഷിക്കാൻ പ്രോസിക്യൂട്ടർ ജനറൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രൈവർമാരുടെ പിഴവുകളും അവശ്യസംവിധാനങ്ങളിലെ കുറവും മൂലം രാജ്യത്ത് റോഡപകടങ്ങൾ ഏറെ കൂടുതലാണ്. കഴിഞ്ഞവർഷം മാത്രം 8400 അപകടങ്ങളിൽ 3000 പേർ മരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.