ഇൗജിപ്തിലെ ശവക്കല്ലറയിൽ 17 മമ്മികളെ കെണ്ടത്തി
text_fieldsകൈറോ: ഇൗജിപ്തിലെ മിന്യ നഗരത്തിൽനിന്ന് 17 മമ്മികളുള്ള ശവക്കല്ലറ പുരാവസ്തു ഗവേഷകർ കണ്ടെത്തി. പക്ഷികളുടെയും മൃഗങ്ങളുടെയും മമ്മികൾ അടങ്ങിയ ടുന അൽഗാബൽ ഗ്രാമത്തിൽനിന്നാണ് മനുഷ്യെൻറ മമ്മികളെ കണ്ടെത്തിയത്.
പ്രദേശത്തുനിന്ന് ആദ്യമായാണ് മനുഷ്യെൻറ മമ്മികൾ അടങ്ങിയ ശവക്കല്ലറ കണ്ടെത്തുന്നതെന്ന് പുരാവസ്തു മന്ത്രി ഖാലദ് അൽഅനാനി പറഞ്ഞു. മമ്മികൾ നല്ല രീതിയിൽ സംരക്ഷിക്കെപ്പട്ടവയാണ്. അതിനാൽ ഇവ ഉദ്യോഗസ്ഥരുടേേതാ പുരോഹിതന്മാരുടേതോ ആകാമെന്ന് ഖാലദ് പറഞ്ഞു. എട്ടു മീറ്റർ താഴ്ചയിലുള്ള ശവക്കല്ലറ പുരാതന ഇൗജിപ്തിെൻറ അവസാന കാലഘട്ടത്തിൽ നിർമിച്ചതാണെന്നാണ് കരുതുന്നത്.
ശവക്കല്ലറയുടെ വശങ്ങളിൽ മറ്റു നിരവധി മമ്മികളുടെ കാൽഭാഗം കാണാം. കണ്ടെത്തൽ അതിെൻറ പ്രാരംഭ ഘട്ടത്തിലാണെന്നും കൂടുതൽ മമ്മികളെ കണ്ടെത്താനായേക്കുമെന്നും ഖാലദ് അഭിപ്രായപ്പെട്ടു. കല്ലുകൊണ്ടുള്ള ആറും കളിമണ്ണുകൊണ്ടുള്ള രണ്ടും ശവപ്പെട്ടികൾ, പാപ്പിറസ് ചെടിയിലെഴുതിയ ലിഖിതങ്ങൾ, നിരവധി പാത്രങ്ങൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.