ജർമനിയിൽ ഭീകരാക്രമണം: ഒമ്പതു മരണം
text_fieldsബർലിൻ: ജർമനിയിൽ നടന്ന ഭീകരാക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. ഹനാവ് നഗരത ്തിലെ രണ്ട് ശീഷ ബാറുകളിലാണ് വെടുവെപ്പുണ്ടായത്. കുറ്റവാളിയെന്ന് സംശയിക്കുന്നയ ാൾ വീട്ടിൽ സ്വന്തം മാതാവിനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തതായി പൊലീസ് പറഞ ്ഞു. വിദേശികളെ വെറുക്കുന്ന തീവ്രവാദി ഗ്രൂപ്പിൽപെട്ടയാളാണ് അക്രമിയെന്ന് കരുതുന ്നു.
ബുധനാഴ്ച പ്രാദേശികസമയം രാത്രി പത്തുമണിയോടെയാണ് സംഭവം. അഞ്ചുപേർക്ക് ഗ ുരുതര പരിക്കുണ്ട്. കൊല്ലപ്പെട്ടവരിൽ ചിലർ തുർക്കി വംശജരാണെന്ന് തുർക്കി പ്രസിഡൻ റിെൻറ വക്താവ് അറിയിച്ചു. വംശീയത അർബുദമാണെന്നും സംഭവത്തിെൻറ വിശദാംശങ്ങൾ െവളിച്ചത്തുകൊണ്ടുവരാൻ ജർമനി പരമാവധി ശ്രമിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.
കൊലപാതകി 43 വയസ്സുള്ള തോബിയാസ് ആർ എന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ വെടിവെച്ചുകൊന്ന മാതാവിന് 72 വയസ്സുണ്ട്.
തീവ്ര വലതുപക്ഷ ആശയങ്ങൾ വ്യക്തമാക്കുന്ന കത്ത് ഇയാൾ എഴുതിവെച്ചിട്ടുണ്ട്. ആക്രമണലക്ഷ്യങ്ങൾ എണ്ണിപ്പറയുന്ന വിഡിയോയും കണ്ടെടുത്തതായി ഒരു ജർമൻ പത്രം റിപ്പോർട്ട് ചെയ്തു. ഫ്രാങ്ക്ഫർട്ടിന് 25 കിലോമീറ്റർ കിഴക്കാണ് ആക്രമണം നടന്ന സ്ഥലം. സംഭവശേഷം വൻ പൊലീസ് സംഘം സ്ഥലത്തെത്തി.
പുലർച്ച അഞ്ചുമണിയോടെയാണ് പൊലീസ് അക്രമിയുടെ വീട് കണ്ടെത്തി ഇരച്ചുകയറിയത്. ഒന്നിൽ കൂടുതൽ ആളുകൾ ആക്രമണത്തിൽ പങ്കാളികളായിട്ടില്ല എന്നാണ് പ്രാഥമിക വിവരം. പ്രതി ആദ്യം ‘മിഡ്നൈറ്റ് ശീഷ ബാറി’ലെത്തി എട്ടോ ഒമ്പതോ വെടിയുതിർത്തുെവന്നാണ് പ്രാദേശിക മാധ്യമങ്ങൾ പറയുന്നത്.
തുടർന്ന് ഒരു കറുത്ത നിറത്തിലുള്ള കാർ ഇവിടെ നിന്ന് വേഗത്തിൽ പോയി. അതിനുശേഷമാണ് രണ്ടാമത്തെ ശീഷ ബാറായ ‘അറീന ബാർ ആൻഡ് കഫെ’യിൽ വെടിവെപ്പുണ്ടായത്. ഏതെങ്കിലും തരത്തിലുള്ള തെളിവുകൾ കൈയിലുണ്ടെങ്കിൽ, അത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്നും പൊലീസിന് കൈമാറണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു.
ജർമനിയിെല തോക്കു ലൈസൻസ് നിയമം വളരെ കർശനമാണ്. ഇൗയിടെ ഭീകരാക്രമണങ്ങൾ വർധിച്ചതിനെ തുടർന്ന് നിയമം വീണ്ടും കടുപ്പിച്ചിട്ടുണ്ട്. എങ്കിലും തീവ്ര വലതുപക്ഷ സ്വഭാവവും ഇതര വിശ്വാസങ്ങളോട് വെറുപ്പും പുലർത്തുന്ന സംഘങ്ങൾ ജർമനിയിൽ സജീവമാകുന്നതായാണ് ഈയിടെ നടന്ന ആക്രമണങ്ങൾ സൂചിപ്പിക്കുന്നത്.
ശീഷ ബാറുകൾ
ആളുകൾ ഒന്നിച്ചിരുന്ന് ഹുക്ക വലിക്കുന്ന സ്ഥലങ്ങളാണ് ശീഷ ബാറുകൾ. പ്രത്യേക മണം ചേർത്തതോ, അല്ലാത്തതോ ആയ പുകയിലപ്പുക പങ്കുവെച്ച് നേരം പുലരുവോളം ആളുകൾ കൂട്ടംകൂടിയിരിക്കുന്ന ശീഷ ബാറുകൾ പലയിടത്തും രാത്രിജീവിതത്തിെൻറ പ്രധാന കേന്ദ്രങ്ങളാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.