എട്ട് ലിബിയൻ അഭയാർഥികൾ മുങ്ങിമരിച്ചു
text_fields
റോം: യൂറോപ്പിലേക്ക് കടക്കാൻ ശ്രമിച്ച ലിബിയൻ അഭയാർഥികളുടെ ബോട്ട് മെഡിറ്റേറനിയൻ കടലിൽ മുങ്ങി എട്ടുപേർ മരിച്ചു. ഇറ്റാലിയൻ തീരദേശസേനയാണ് സംഭവം മാധ്യമങ്ങളെ അറിയിച്ചത്. ബോട്ടിലുണ്ടായിരുന്ന 86ഒാളം പേരെ രക്ഷപ്പെടുത്തി. സംഭവസ്ഥലത്ത് ഞായറാഴ്ച ഏറെ വൈകിയും തിരച്ചിൽ തുടർന്നു. അന്താരാഷ്ട്ര സമുദ്രാതിർത്തി കടന്നതിനുശേഷമാണ് ബോട്ട് അപകടത്തിൽ പെട്ടതെന്നാണ് വിവരം. യൂറോപ്പിലെ കള്ളക്കടത്ത്വിരുദ്ധസേനയും രക്ഷാപ്രവർത്തനത്തിൽ പെങ്കടുത്തു. ഇവരുടെ ഹെലികോപ്ടറിലാണ് കൂടുതൽ പേരെ രക്ഷപ്പെടുത്തിയത്.
രക്ഷാപ്രവർത്തനത്തിനെത്തുേമ്പാൾ 20ഒാളം പേർ ബോട്ടിനകത്തും ബാക്കിയുള്ളവർ വെള്ളത്തിലുമായിരുെന്നന്ന് തീരദേശസേന കമാൻഡർ സെർജിയോ ലിയർഡോ അറിയിച്ചു. മരിച്ച എട്ടുപേരും സ്ത്രീകളാണെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കും. 25ഒാളം പേർ മരിച്ചിട്ടുണ്ടെന്നാണ് ലിബിയൻ നാവികസേന അവകാശപ്പെടുന്നത്. നൂറിലധികം ആളുകൾ ബോട്ടിലുണ്ടായിരുന്നെന്നാണ് രക്ഷപ്പെട്ടവർ പറയുന്നത്.
2017ൽ മാത്രം 1,19,000ഒാളം അഭയാർഥികൾ ഇറ്റലിയിലെത്തിയിട്ടുണ്ടെന്നാണ് കണക്ക്. 3100ലധികം പേർ ലക്ഷ്യംപൂർത്തീകരിക്കപ്പെടാതെ കഴിഞ്ഞവർഷം മുങ്ങിമരിച്ചതായാണ് കുടിയേറ്റ സന്നദ്ധസംഘടനകൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.