ഫ്രഞ്ച് തെരഞ്ഞെടുപ്പ്; മാക്രോണിെൻറ പ്രചാരണങ്ങളിൽ റഷ്യൻ മാധ്യമങ്ങൾക്ക് വിലക്ക്
text_fieldsപാരിസ്: ഫ്രഞ്ച് പ്രസിഡൻറ് തെരഞ്ഞെടുപ്പ് സ്ഥാനാർഥി ഇമ്മാനുവൽ മാക്രോണിെൻറ പ്രചാരണ പരിപാടികളിൽനിന്ന് റഷ്യൻ മാധ്യമങ്ങൾക്ക് വിലക്ക്. പരിപാടികളിൽനിന്ന് റഷ്യൻ സഹായത്തിൽ പ്രവർത്തിക്കുന്ന സ്പുട്നിക് വാർത്ത ഏജൻസി, ആർ.ടി ടി.വി എന്നിവക്ക് വിലക്കേർപ്പെടുത്തിയതായി മാേക്രാണിെൻറ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യയുടെ പ്രചാരണ വക്താക്കളായി പ്രവർത്തിക്കുന്നതിനാലും വ്യാജവാർത്തകൾ നൽകുന്നതിനാലുമാണ് ഇതെന്നാണ് വിശദീകരണം. ആവിഷ്കാരസ്വാതന്ത്ര്യത്തിന് വിരുദ്ധമാണ് നടപടിയെന്ന് റഷ്യ ആരോപിച്ചു.
മേയ് ഏഴിനു തീവ്ര വലതുപക്ഷ സ്ഥാനാർഥി മരീൻ ലീപെന്നിനെതിരെ നടക്കുന്ന പോരാട്ടത്തിൽ ഏറ്റവും കൂടുതൽ വിജയസാധ്യത കൽപിക്കുന്നത് മിതവാദിയായ മാക്രോണിനാണ്. യുക്രെയ്ൻ വിഷയത്തിൽ റഷ്യക്കെതിരെ ഇ.യു ഉപരോധം വേണമെന്ന് വാദിച്ചിരുന്നു അദ്ദേഹം. അതേസമയം, ലീപെൻ പുടിെൻറ ആരാധികയാണ്. തെരഞ്ഞെടുപ്പിൽ ലീപെന്നിനെ സഹായിക്കാൻ മാക്രോണിെൻറ പ്രചാരണ നെറ്റ്വർക്കിങ് സൈറ്റുകളിൽ നുഴഞ്ഞുകയറുന്നുവെന്ന ആരോപണങ്ങൾ റഷ്യയെ പ്രകോപിപ്പിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.