ഫ്രാൻസിൽ ‘മഹാസഖ്യ’ത്തിെൻറ വിജയം
text_fieldsപാരിസ്: ഒടുവിൽ പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. മിക്ക അഭിപ്രായ സർവേകളെയും ശരിവെച്ച് ഫ്രഞ്ച് ജനത ഇമ്മാനുവൽ മാക്രോൺ എന്ന 39കാരനെ തന്നെ തങ്ങളുടെ പ്രസിഡൻറായി തെരെഞ്ഞടുത്തു. ഞായറാഴ്ച നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ, തീവ്ര വലതുകക്ഷിയായ നാഷനൽ ഫ്രണ്ടിെൻറ മരീൻ ലീ പെന്നിനെതിരെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് മാക്രോണിെൻറ വിജയം. മാക്രോണിന് 66.1 ശതമാനം വോട്ട് ലഭിച്ചപ്പോൾ, മരീൻ നേടിയത് 39.1 ശതമാനമായിരുന്നു. ഞായറാഴ്ച മാക്രോൺ പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്യുേമ്പാൾ, അത് ഫ്രഞ്ച് രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായമായിരിക്കും. ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻറാണ് ഫ്രാൻസിൽ അധികാരമേൽക്കാൻ പോകുന്നത്.
ഒരു വർഷം മുമ്പ് മാത്രം രൂപംകൊണ്ട എൻ മാർഷെ എന്ന മിതവാദി രാഷ്ട്രീയ കക്ഷിയുടെ നേതാവായ മാക്രോണിേൻറത് തീവ്ര വലതുപക്ഷത്തിനെതിരായ െഎക്യനിരയുടെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ഫ്രാൻസിലെ മുസ്ലിം, കുടിയേറ്റ വിരുദ്ധ നയങ്ങളുടെ വക്താക്കളായ നാഷനൽ ഫ്രണ്ടിനെതിരെ രാജ്യത്തെ മുഖ്യധാരാ പാർട്ടികൾ ഒന്നിക്കുകയായിരുന്നു. യൂറോപ്യൻ യൂനിയെൻറകൂടി പിന്തുണ ഇൗ രാഷ്ട്രീയ സഖ്യത്തിനുണ്ടായിരുന്നു. തങ്ങൾ അധികാരത്തിലെത്തിയാൽ ബ്രെക്സിറ്റ് മാതൃകയിൽ ഫ്രാൻസിനെയും യൂറോപ്യൻ യൂനിയനിൽനിന്ന് വേർപെടുത്തുന്നതിനുള്ള ഹിതപരിശോധന നടത്തുമെന്ന് മരീൻ പ്രഖ്യാപിച്ചിരുന്നു. കുടിയേറ്റക്കാരെ ഇനി രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്നും മുസ്ലിം പള്ളികൾ അടച്ചുപൂട്ടുമെന്നുമൊക്കെയായിരുന്നു മരീെൻറ മറ്റു പ്രഖ്യാപനങ്ങൾ. യൂറോപ്യൻ യൂനിയെൻറ ഭാവിയെത്തന്നെ അനിശ്ചിതത്വത്തിലാക്കുന്ന ഇൗ പ്രഖ്യാപനങ്ങൾക്കെതിരായ വിധിയെഴുത്താണ് ഫ്രഞ്ച് ജനത നടത്തിയത്.
ഏപ്രിൽ 24ന് നടന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയ സ്ഥാനാർഥികൾ തമ്മിൽ റൺ ഒാഫ് പോരാട്ടം അനിവാര്യമായി വന്നത്. ഒന്നാം ഘട്ടത്തിൽ മാേക്രാൺ 23.8ഉം മരീൻ 21.5 ശതമാനം വോട്ടുമാണ് നേടിയത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഫിലൻ 19 ശതമാനവും ഇടതുകക്ഷിയായ റിബല്യസ് ഫ്രാൻസിെൻറ ഴാൻ ലൂക് മെലൻഷൻ 19.9 ശതമാനം വോട്ടും നേടിയപ്പോൾ, നിലവിലെ ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാർട്ടിയുടെ ബെനോയിറ്റ് ഹാമാന് ആറു ശതമാനം മാത്രമാണ് ലഭിച്ചത്. മുഖ്യധാര രാഷ്ട്രീയ കക്ഷികളുടെമേൽ താരതമ്യേന പുതിയ പാർട്ടികൾ ആധിപത്യം നേടിയെന്നതായിരുന്നു ആദ്യഘട്ട തെരഞ്ഞെടുപ്പിെൻറ പ്രത്യേകത.
ഇതിൽ മരീെൻറ പാർട്ടിയൊഴികെ ബാക്കിയുള്ളവരെല്ലാം യൂറോപ്യൻ യൂനിയൻ അനുകൂലികളായിരുന്നു. അങ്ങനെയാണ് മരീനെതിരെ െഎക്യനിര രൂപപ്പെടുന്നതും മാക്രോണിനെ മറ്റു കക്ഷികൾ പിന്തുണക്കാൻ തീരുമാനിക്കുന്നതും. റിപ്പബ്ലിക്കുകളും സോഷ്യലിസ്റ്റുകളും മാക്രോണിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചപ്പോൾ റിബല്യസ് ഫ്രാൻസ് മൗനം പാലിച്ചത് വിവാദമായിരുന്നു. റിബല്യസ് ഫ്രാൻസിെൻറ വോട്ട് മരീന് ലഭിച്ചുവെന്നാണ് വോട്ടുശതമാന കണക്കുകൾ സൂചിപ്പിക്കുന്നത്. മരീനെതിരെ െഎക്യനിര രൂപപ്പെട്ടതോടെ തന്നെ മാക്രോണിെൻറ വിജയം രാഷ്ട്രീയ നിരീക്ഷകർ ഉറപ്പിച്ചിരുന്നു. മിക്ക അഭിപ്രായ സർവേകളിലും മാക്രോൺ 61 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചിച്ചത്. ആ പ്രവചനങ്ങൾക്കും അപ്പുറമുള്ള വിജയമാണ് ഇപ്പോൾ അദ്ദേഹം കുറിച്ചിരിക്കുന്നത്.
40 വർഷത്തിനിടെ, ഏറ്റവും കുറഞ്ഞ പോളിങ്ങാണ് ഫ്രാൻസിൽ രേഖപ്പെടുത്തിയതെന്നതും ശ്രദ്ധേയമാണ്. 1.2 േകാടി ജനങ്ങൾ വോെട്ടടുപ്പിൽനിന്ന് വിട്ടുനിന്നപ്പോൾ 42 ലക്ഷം പേർ വോട്ട് അസാധുവാക്കി. തീവ്ര വലതുപക്ഷത്തിനെതിരെ ഫ്രഞ്ച് ജനത വിധിയെഴുതിയെങ്കിലും അത് താൽക്കാലികമാണെന്നാണ് വിലയിരുത്തൽ. മരീെൻറ പാർട്ടി കരുത്താർജിക്കുകയാണെന്ന് കണക്കുകൾ. 2002ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മരീെൻറ പിതാവ് നേടിയതിെൻറ ഇരട്ടി വോട്ടുകളാണ് അവർ കരസ്ഥമാക്കിയിരിക്കുന്നത്.
ഇനിയാണ് പോര്
അനായാസം ജയിച്ചുകയറിയ മക്രോണിന് ഭരണം സുഖകരമാകണമെങ്കിൽ ജൂൺ 11, 18 തീയതികളിൽ അധോസഭകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പ് ഫലംകൂടി അനുകൂലമാകണം. പ്രസിഡൻറായി തെരഞ്ഞെടുക്കുന്നയാൾക്ക് പാർലെമൻറിലും ഭൂരിപക്ഷം നൽകുന്നതാണ് ഫ്രഞ്ച് ജനതയുടെ പതിവെങ്കിലും എൻ മാർഷെ പാർട്ടിക്ക് എത്രത്തോളം സീറ്റു നേടാനാകുമെന്നതാണ് പ്രശ്നം.
അധോസഭയിലെ 577 സീറ്റുകളിലും സ്ഥാനാർഥികളെ നിർത്താനാണ് മക്രോണിെൻറ തീരുമാനം. ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും മറ്റു കക്ഷികളുമായി ചേർന്ന് സഖ്യം രൂപവത്കരിക്കുന്നതിൽ പരാജയമാവുകയും ചെയ്താൽ ഭൂരിപക്ഷം ലഭിച്ച പാർട്ടിക്കാവും പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ അധികാരം. ഇതോടെ, ഭരണം ഇരുധ്രുവങ്ങളിൽ നിൽക്കുമെന്നു മാത്രമല്ല യൂറോപ്പിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ രാജ്യത്ത് നിർണായക തീരുമാനങ്ങൾ പലതും അഭിപ്രായ ഭിന്നതയിൽ കുരുങ്ങുകയും ചെയ്യും. ഡെമോക്രാറ്റിക് മൂവ്മെൻറ് നേതാവ് ഫ്രങ്സ്വ ബയ്റൂ മക്രോണിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യൂനിയൻ ഒാഫ് ഡെമോക്രാറ്റ്സ് നേതാവ് ഴാങ് ലൂയിസ് ബോർലൂ, മുൻ പ്രധാനമന്ത്രി മാനുവൽ വാൾസ് എന്നിവരുടെയും പിന്തുണ അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, മുൻനിര കക്ഷികളും രാഷ്ട്രീയ പ്രമുഖരും ഒരുപോലെ മക്രോണിെൻറ എതിർവശത്താണ്. ഇതാണ് പ്രതിസന്ധിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.