സിറിയയിലെ സൈനിക നടപടി സാമ്രാജ്യ വ്യാപന മോഹം കൊണ്ടല്ലെന്ന് ഉർദുഗാൻ
text_fieldsഅങ്കാറ: സിറിയയിലെ തുർക്കിയുടെ സൈനിക നടപടി ഏതെങ്കിലും പ്രദേശം പിടിച്ചെടുക്കാനുള്ള ആഗ്രഹംകൊണ്ട് നടത്തുന്ന തല്ലെന്നും ആ നിലക്കുള്ള പ്രസ്താവന തന്നെ കരിവാരിത്തേക്കുന്നതിന് തുല്യമാണെന്നും റജബ് ത്വയ്യിബ് ഉർദുഗാൻ പ റഞ്ഞു. ഒരു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ നടക്കുന്നത് ഭീകരതക്കെതിരായ പോരാട്ടമാണെന്ന ും അതിൽ തുർക്കിയുടെ സഖ്യകക്ഷികൾ പിന്തുണക്കാത്തത് ശരിയല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
പടിഞ്ഞാറൻ ശക്തികൾ മുഴുവൻ-നാറ്റോയും യൂറോപ്യൻ യൂനിയനും ഉൾപ്പെടെ ഭീകരരുമായി കൈകോർത്ത് ഞങ്ങളെ ആക്രമിക്കുകയാണ്. ഞാൻ കരുതിയത്, ഇവരൊക്കെ ഭീകരർക്ക് എതിരാണ് എന്നാണ്. എന്നുമുതലാണ് നിങ്ങൾ നിലപാട് മാറ്റിയത്-ഉർദുഗാൻ ചോദിച്ചു.
സിറിയയിലെ ഐ.എസ് വിരുദ്ധ പോരാട്ടത്തിൽ കുർദ് ഗ്രൂപ്പുകൾ യു.എസിെൻറ പ്രധാന സഖ്യകക്ഷികൾ ആയിരുന്നു. 2011 മുതൽ സജീവമായ കുർദ് ഗ്രൂപ്പായ വൈ.പി.ജി ഭീകര സംഘമായാണ് അങ്കാറ വിലയിരുത്തുന്നത്. നിരോധിക്കപ്പെട്ട കുർദിസ്താൻ വർക്കേഴ്സ് പാർട്ടി (പി.കെ.കെ)യുടെ ഭാഗമാണിതെന്നും തുർക്കി പറയുന്നു. 1984 മുതൽ തുർക്കിയിൽ ഒളിപ്പോരുകൾ നടത്തുകയാണ് പി.കെ.കെ. യു.എസിനും യൂറോപ്യൻ യൂനിയനും പി.കെ.കെ ഭീകര സംഘടനയാണ് എന്ന നിലപാടാണുള്ളത്.
എങ്കിലും, പുതിയ സാഹചര്യത്തിൽ കുർദ് ഗ്രൂപ്പുകൾക്കെതിരെ തുർക്കി നടത്തുന്ന ആക്രമണങ്ങളെ അന്താരാഷ്ട്ര സമൂഹം വലിയ തോതിൽ വിമർശിച്ചു. ചില നാറ്റോ രാജ്യങ്ങൾ തുർക്കിയുമായുള്ള ആയുധ വ്യാപാരം റദ്ദാക്കാനും തീരുമാനിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.