ഉർദുഗാന് ട്രംപിെൻറ അഭിനന്ദനം
text_fieldsവാഷിങ്ടൺ: തുർക്കിയിൽ പ്രസിഡൻഷ്യൽ ഭരണം വേണമോയെന്ന ഹിതപരിശോധനയിൽ വിജയിച്ച് പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ അഭിനന്ദനം. സിറിയയിൽ ഭരണകൂടത്തിെൻറ രാസായുധപ്രയോഗത്തിന് മറുപടിയായുള്ള യു.എസ് ആക്രമണത്തെക്കുറിച്ച് ഇരുവരും ചർച്ചചെയ്തതായി വൈറ്റ്ഹൗസ് അറിയിച്ചു.
പ്രതിപക്ഷ പാർട്ടികളുടെയും വിദേശകാര്യ വകുപ്പിെൻറയും എതിർപ്പ് വകവെക്കാതെയാണ് ട്രംപ് ഉർദുഗാനെ ഫോണിൽ വിളിച്ചത്. തുർക്കി പ്രസിഡൻഷ്യൽ റിപ്പബ്ലിക്കാവുന്നതോടെ ഉർദുഗാൻ ഏകാധിപതിയായി മാറുമെന്നാണ് അന്താരാഷ്ട്രതലങ്ങളിൽ ഉയരുന്ന പ്രധാന വിമർശനം. ഒരു വിദേശ ഏകാധിപതിയെ അമേരിക്കൻ പ്രസിഡൻറ് ഒരിക്കലും പിന്തുണച്ചുകൂടെന്ന് മുൻ റിപ്പബ്ലിക്കൻ പാർട്ടി അംഗവും 2016ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയുമായ ഇവാൻ മക്മില്യൻ ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.