Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതുർക്കിയിൽ വീണ്ടും...

തുർക്കിയിൽ വീണ്ടും ഉർദുഗാൻ

text_fields
bookmark_border
തുർക്കിയിൽ വീണ്ടും ഉർദുഗാൻ
cancel

അങ്കാറ: തുർക്കി തെരഞ്ഞെടുപ്പിൽ പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാനും അദ്ദേഹത്തി​​​െൻറ എ.​കെ പാർട്ടിയും വ്യക്​തമായ ഭൂരിപക്ഷത്തോടെ വിജയിച്ച്​ ഭരണത്തുടർച്ച നേടി. പ്രസിഡൻറിന്​ കൂടുതൽ അധികാരങ്ങൾ ലഭിച്ച ഭരണഘടന ഭേദഗതിക്ക്​ ശേഷം നടന്ന തെരഞ്ഞെടുപ്പിലെ വിജയം ഉർദുഗാനും പാർട്ടിക്കും ജനങ്ങളിൽനിന്ന്​ ലഭിച്ച അംഗീകാരമായി. തുർക്കി ഉന്നത ​തെരഞ്ഞെടുപ്പ്​ കമ്മിറ്റി തിങ്കളാഴ്​ചയാണ്​ ഉർദുഗാ​​​െൻറ വിജയം ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്​.

97.7 വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 52.6 ശതമാനം വോട്ടുകളാണ്​ ഉർദുഗാൻ നേടിയത്​. പ്രധാന എതിർ സ്​ഥാനാർഥിയായ മുഹർറം ഇൻജ 31 ശതമാനം വോട്ടുകൾ നേടി. പ്രസിഡൻറ്​ തെരഞ്ഞെടുപ്പിനൊപ്പം നടന്ന പാർല​െമൻറ്​ തെരഞ്ഞെടുപ്പിൽ ഉർദുഗാ​​​െൻറ എ.കെ പാർട്ടി 42.5 ശതമാനം വോ​േട്ടാടെ 295 സീറ്റുകളിൽ വിജയിച്ചു. പാർടി ഉൾകൊള്ളുന്ന പീപ്​ൾസ്​ അലയൻസ്​ എന്ന മുന്നണി ആകെ 53.7 ശതമാനം വോ​േട്ടാടെ 600 പാർലമ​​െൻറ്​ സീറ്റിൽ 343ഉം കരസ്​ഥമാക്കി. 87 ശതമാനമായിരുന്നു ഞായറാ​ഴ്​ച നടന്ന തെരഞ്ഞെടുപ്പിലെ പോളിങ്​.

തെരഞ്ഞെടുപ്പിലെ ത​​​െൻറ വിജയം ജനാധിപത്യത്തി​​​െൻറയും തുർക്കി ജനതയുടെയും വിജയമാണെന്ന്​ ഉർദുഗാൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ്​ ഫലം എന്തുതന്നെയായാലും തുർകി ജനതക്ക്​ വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന്​ പ്രതിപക്ഷ കക്ഷികളും പ്രസ്​താവനയിൽ പറഞ്ഞു.

കഴിഞ്ഞ വർഷം നടന്ന ഹിതപരിശോധനയെ തുടർന്നാണ്​ പ്രസിഡൻഷ്യൽ, പാർലമ​​െൻറ്​ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച്​ നടത്താനുള്ള സാഹചര്യം രാജ്യത്ത്​ ഒരുങ്ങിയത്​. 2019ൽ നടക്കേണ്ടിയിരുന്ന തെര​ഞ്ഞെടുപ്പ്​ ഉർദുഗാൻ നേരത്തെയാക്കുകയായിരുന്നു. ​ഇൗ തെരഞ്ഞെടുപ്പോടെ രാജ്യത്ത്​ പ്രസിഡൻറിന്​ കൂടുതൽ അധികാരങ്ങൾ ലഭിക്കും. വൈസ്​ പ്രസിഡൻറുമാർ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്​ഥർ, മുതിർന്ന ജഡ്​ജിമാർ എന്നിവരുടെ നിയമനാധികാരം പ്രസിഡൻറിനായിരിക്കും. എന്നാൽ, പാർലമ​​െൻറിൽ ഉർദുഗാ​​​െൻറ പാർട്ടിയടങ്ങിയ സഖ്യത്തിന്​ ഭരണഘടന ഭേദഗതിക്ക്​ ശ്രമിക്കാവുന്ന ഭൂരിപക്ഷമെത്തിയിട്ടില്ല.

അഭിനന്ദിച്ച്​ ലോക നേതാക്കൾ
തെ​രഞ്ഞെടുപ്പിൽ വിജയിച്ച ഉർദുഗാന്​ അഭിനന്ദനവുമായി വിവിധ ലോക നേതാക്കൾ രംഗത്തെത്തി. റഷ്യൻ പ്രസിഡൻറ്​ വ്ലാദിമിർ പുടിൻ, ഇറാൻ പ്രസിഡൻറ്​ ഹസൻ റൂഹാനി, ഖത്തർ അമീർ തമീം ബിൻ ഹമദ്​ ആൽഥാനി, ഫലസ്​തീൻ പ്രസിഡൻറ്​ മഹ്​മൂദ്​ അബ്ബാസ്​, അസർബൈജാൻ ഭരണാധികാരി ഹൈദർ അലിയേവ്​, ഹംഗറി ​പ്രധാനമന്ത്രി വിക്​ടർ ഒർബാൻ, ബോസ്​നിയ പ്രസിഡൻറ്​ ബാകിർ അലി ഇസ്സത്​ ബെഗോവിച്ച്​, ഉസ്​ബെകിസ്​താൻ പ്രസിഡൻറ്​ ശൗകാത്​ മിസ്​രിയോയേവ്​ എന്നിവർ അഭിനന്ദനമറിയിച്ചു.

എന്നാൽ, ഉർദുഗാനുമായി പല വിഷയങ്ങളിലും എതിർപ്പ്​ പുലർത്തുന്ന പടിഞ്ഞാറൻ രാജ്യങ്ങൾ തെരഞ്ഞെടുപ്പ്​ ഫലത്തിൽ പ്രതികരിച്ചില്ല. ഉർദുഗാന്​ തുർക്കി ജനതയുടെ പിന്തുണ എത്രത്തോളമുണ്ട്​ എന്നതാണ്​ തെരഞ്ഞെടുപ്പ്​ ഫലം കാണിക്കുന്നതെന്നും, അദ്ദേഹത്തിന്​ കീഴിൽ രാജ്യം അന്താരാഷ്​ട്ര തലത്തിൽ ശക്​തിപ്പെടുമെന്നും പുടിൻ പ്രസ്​താവനയിൽ പറഞ്ഞു.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Erdoganworld newsmalayalam newsTurkey Election 2018
News Summary - Erdogan Wins Presidential Polls -World News
Next Story