ആമസോണിൻെറ ഡാറ്റ ദുരുപയോഗം; അന്വേഷണവുമായി യുറോപ്യൻ യൂനിയൻ
text_fieldsപാരീസ്: ഓൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോണിൻെറ ഡാറ്റ ദുരുപയോഗത്തെ കുറിച്ച് യുറോപ്യൻ യൂനിയൻ അന്വേഷിക്കും. യു റോപ്യൻ യൂനിയൻ കമീഷണർ മാർഗരേത വെസ്റ്റഗറാണ് പരാതി അന്വേഷിക്കുന്നത്. കമ്പനിയുടെ സൈറ്റിലുടെ വിൽപന നടത്തുന്ന സ്വതന്ത്ര റീടെയിലർമാരുടെ ഡാറ്റ ആമസോൺ ദുരുപയോഗം ചെയ്തുവെന്നതിലാണ് അന്വേഷണം നടക്കുക.
കമീഷണറുടെ പ്രാഥമിക അന്വേഷണത്തിൽ ഓൺലൈൻ സൈറ്റിലെ വിൽപ്പനക്കാരുടെ ഉൽപന്നങ്ങൾ, ഇടപാടുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ആമസോൺ ദുരുപേയാഗം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. വിശദമായ അന്വേഷണത്തിൽ മാത്രമേ വിവരങ്ങൾ ഏത് രീതിയിലാണ് ദുരുപയോഗം ചെയ്തതെന്ന് വ്യക്തമാവു.
അതേസമയം, യുറോപ്യൻ കമീണനുമായി സഹകരിക്കുമെന്ന് ആമസോൺ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങൾ ആമസോണിനെതിരെ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് യുറോപ്യൻ കമീഷനും കമ്പനിക്കെതിരെ രംഗത്തെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.