ബ്രിട്ടൻ ആവശ്യപ്പെട്ടാൽ ബ്രെക്സിറ്റ് സമയപരിധി നീട്ടാൻ തയാറെന്ന് യൂറോപ്യൻ യൂനിയൻ
text_fieldsസ്ട്രോസ്ബർഗ് (ഫ്രാൻസ്): ബ്രിട്ടൻ ആവശ്യപ്പെട്ടാൽ ബ്രെക്സിറ്റ് സമയപരിധി നീട്ടാൻ തയാറെന്ന് യൂറോപ്യൻ യൂനിയൻ. മൂന ്ന് മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് ബ്രെക്സിറ്റ് സമയപരിധി നീട്ടാമെന്ന തീരുമാനത്തിലെത്തിയത്. 544 വോട്ടുകൾ തീര ുമാനത്തിന് അനുകൂലമായും 126 എതിരായും രേഖപ്പെടുത്തി.
മുൻ നിശ്ചയിച്ച തീയതിയായ ഒക്ടോബർ 31ന് ബ്രെക്സിറ്റ് നടപ്പാ ക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറയുന്നുണ്ടെങ്കിലും കരാർ നീട്ടാനുള്ള സാധ്യതകളെ കുറിച്ച് ച ർച്ചചെയ്യാമെന്ന നിലപാടിലാണ് യൂറോപ്യൻ യൂനിയൻ നേതാക്കൾ.
28 രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യൻ യൂനിയനിൽ നിന ്ന് വിട്ടുപോകാനുള്ള ബ്രിട്ടന്‍റെ കരാറായ ബ്രെക്സിറ്റ് നേരത്തെ രണ്ട് പ്രാവശ്യം നീട്ടിവെച്ചിരുന്നു.
കരാറില്ലാ ബ്രെക്സിറ്റ് ഒഴിവാക്കുക, പൊതു തെരഞ്ഞെടുപ്പ് നടത്തുക, ആർട്ടിക്കിൾ 50 റദ്ദാക്കുക എന്നീ നിർദേശങ്ങൾ ബ്രിട്ടൻ അനുസരിക്കണമെന്ന വ്യവസ്ഥയും യൂറോപ്യൻ യൂനിയൻ മുന്നോട്ടുവെച്ചിട്ടുണ്ട്.
കരാറില്ലാതെ യൂറോപ്യൻ യൂനിയനിൽനിന്ന് പിൻവാങ്ങുന്നത് ബ്രിട്ടനെ സാമ്പത്തികമായി ക്ഷയിപ്പിക്കുന്നതിനൊപ്പം കലാപത്തിലേക്ക് തള്ളിവിടുമെന്ന മുന്നറിയിപ്പുനൽകുന്ന സർക്കാർ രേഖ പുറത്തായിരുന്നു. കരാറില്ലാതെ യൂറോപ്യൻ യൂനിയനിൽനിന്ന് പിൻവാങ്ങാനുള്ള തീരുമാനം വലിയ പ്രത്യാഘാതങ്ങൾ വരുത്തിവെക്കുമെന്ന യെല്ലോവാമർ എന്ന പേരിലുള്ള റിപ്പോർട്ട് എം.പിമാരുടെ സമ്മർദങ്ങൾക്കൊടുവിലാണ് പുറത്തുവിടാൻ സർക്കാർ നിർബന്ധിതമായത്.
ഒക്ടോബർ 31ന് കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കിയാൽ യൂറോപ്യൻ രാജ്യങ്ങളുടെ അതിർത്തിയിൽ ബ്രിട്ടീഷ് പൗരന്മാരെ പരിശോധനക്ക് വിധേയമാക്കും. സ്പെയിനുമായി അതിർത്തി പങ്കിടുന്ന ജിബ്രാൾട്ടറിനെയായിരിക്കും ഇത് ഏറ്റവും കൂടുതൽ ബാധിക്കുക.
കരാറില്ല ബ്രെക്സിറ്റോടെ മരുന്നുകളുടെയും ഭക്ഷ്യവസ്തുക്കളുടെയും വിതരണം അവതാളത്തിലാക്കും. ഭക്ഷണസാധനങ്ങൾ കിട്ടാതാകുന്നതോടെ വില കുതിച്ചുയരുകയും അത് തെരുവുകളെ കലാപത്തിലേക്ക് തള്ളിവിടുകയും ചെയ്യും. തുടർന്ന് പൊതു ജനജീവിതം താളംതെറ്റുമെന്നും റിപ്പോർട്ടിൽ വിലയിരുത്തലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.