യു.എൻ അന്വേഷണ സംഘത്തെ പിന്തുണക്കുമെന്ന് ഇ.യു
text_fields
യാംഗോൻ: റോഹിങ്ക്യൻ മുസ്ലിംകളുടെ നേർക്ക് മ്യാന്മർ ഭരണകൂടം നടത്തിയ അതിക്രമങ്ങളുടെ നിജസ്ഥിതി അറിയുന്നതിന് യു.എൻ അയക്കുന്ന വസ്തുതാന്വേഷണ സംഘത്തെ പിന്തുണക്കുന്നതായി യൂറോപ്യൻ യൂനിയൻ. മ്യാന്മർ നേതാവ് ഒാങ്സാൻ സൂചിയുമായുള്ള വാർത്താസമ്മേളനത്തിനിടെയാണ് ഇ.യുവിെൻറ മുതിർന്ന നയതന്ത്രജ്ഞൻ ഫെഡറിക്ക മൊഗേറിനി പരസ്യമായി ഇക്കാര്യത്തിൽ യു.എന്നിനെ പിന്തുണച്ചത്.
എന്നാൽ, ഇതിനോട് സഹകരിക്കില്ലെന്നും യഥാർഥത്തിൽ നടന്നത് ഇവർ പുറത്തുവിടുമെന്ന് കരുതുന്നില്ലെന്നും സൂചി വിയോജിപ്പു പ്രകടിപ്പിച്ചു.അതേസമയം, കഴിഞ്ഞ കാലത്തെ വസ്തുതകൾ കണ്ടെത്തി റോഹിങ്ക്യകൾെക്കതിരായ കൊല, പീഡനങ്ങൾ, ബലാത്സംഗം തുടങ്ങിയ ആരോപണങ്ങൾ സംബന്ധിച്ചുള്ള അനിശ്ചിതത്വത്തിന് അറുതിവരുത്താൻ യു.എൻ മനുഷ്യാവകാശ കൗൺസിൽ അംഗീകരിച്ച പ്രമേയം സഹായിക്കുമെന്ന് നയതന്ത്രജ്ഞൻ അറിയിച്ചു.
ഇൗ പ്രമേയമനുസരിച്ചാണ് യു.എന്നിെൻറ മനുഷ്യാവകാശ ബോഡി സൂചിയുടെ എതിർപ്പ് വകവെക്കാതെ മ്യാന്മറിലേക്ക് അന്തർദേശീയ വസ്തുതാന്വേഷണ സംഘത്തെ അയക്കുന്നത്. കഴിഞ്ഞ മാർച്ചിൽ പാസാക്കിയ പ്രമേയം യു.എസ് അടക്കമുള്ള രാജ്യങ്ങൾ പിന്തുണച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.