ശൈത്യം: യൂറോപ്പ് സാധാരണ നിലയിലേക്ക്
text_fieldsപാരിസ്: അതിശൈത്യം നാശം വിതച്ച യൂറോപ്പിൽ സ്ഥിതിഗതികൾ സാധാരണനിലയിലേക്ക്. കാലാവസ്ഥ മോശമായതിനെത്തുടർന്ന് തുടർച്ചയായി രണ്ട് ദിവസം അടച്ചിട്ട ജനീവയിലെ വിമാനത്താവളം വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും തുറന്നു. ബ്രിട്ടനിൽ റോഡുകളിൽ മഞ്ഞ് വീണത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയതിനെത്തുടർന്ന് സൈന്യം രംഗത്തിറങ്ങി.
ഡാർലിങ്ടണിൽ മഞ്ഞുവീഴ്ചയെത്തുടർന്ന് ആശുപത്രിയിൽ എത്താനാവാതെ യുവതി റോഡിൽ പ്രസവിച്ചു. അയർലൻഡിൽ സ്ഥിതി ശാന്തമായെന്ന് മന്ത്രി ഒാഗൻ മർഫി ട്വിറ്ററിലൂടെ അറിയിച്ചു. എന്നാൽ ഡബ്ലിൻ വിമാനത്താവളം ശനിയാഴ്ച വരെ അടഞ്ഞ് കിടന്നു. 24,000 ത്തിലധികമാളുകൾ വെള്ളിയാഴ്ച വരെ ഇരുട്ടിലായിരുന്നു. ഇറ്റലിയിലും താപനില അൽപം ഉയർന്നെങ്കിലും പ്രധാന പാതകൾ ഇപ്പോഴും തടസ്സപ്പെട്ട് കിടക്കുകയാണ്.താപനില പൂജ്യം ഡിഗ്രിയോ അതിന് താഴെയോ ആയത് കൊണ്ട് ചില രാജ്യങ്ങളിലെ േറാഡ്, റെയിൽ, വിമാന ഗതാഗത സംവിധാനം പുനസ്ഥാപിച്ചിട്ടില്ല. ഒരാഴ്ചയായി തുടരുന്ന ശീതക്കാറ്റിനെയും മഞ്ഞുവീഴ്ചയെയും തുടർന്ന് 60 പേർ മരിച്ചതായാണ് റിപ്പോർട്ട്.
കൂടുതൽ ആളുകൾ മരിച്ചത് പോളണ്ടിലാണ്. 23 പേർ. ഹിമപാതത്തെ തുടർന്ന് സ്വിറ്റ്സർലൻഡിൽ താപനില മൈനസ് 40 ഡിഗ്രി സെൽഷ്യസ് ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.