യൂറോപ്യൻ തെരഞ്ഞെടുപ്പ്: ഇടതുസഖ്യത്തിന് തളർച്ച, തീവ്രവലതുപക്ഷത്തിന് മുന്നേറ്റം
text_fieldsബ്രസൽസ്: യൂറോപ്യൻ പാർലമെൻറ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷത്തിെൻറ കുത്തൊഴു ക്കിൽ മുഖ്യധാര പാർട്ടികൾക്ക് കാലിടറി. സ്വതന്ത്രരുടെ പിന്തുണയുണ്ടായിട്ടും യൂറോപ ്യൻ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഇടതുസഖ്യത്തിെൻറ ഭൂരിപക്ഷം കുറഞ്ഞു. ഇറ്റലിയിലും ഫ് രാൻസിലും ബ്രിട്ടനിലും ദേശീയവാദികളാണ് മുന്നിലെത്തിയത്. ഫ്രാൻസിൽ പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറ എൻ മാർഷിനെക്കാൾ നേരിയ വോട്ടുകൾക്ക് മരീൻ ലീപെന്നിെൻറ നാഷനൽ ഫ്രണ്ട് മുന്നിലെത്തി. ചില രാജ്യങ്ങളിൽ തീവ്രവലതുപക്ഷ പാർട്ടികളും നില മെച്ചപ്പെടുത്തി.
സെൻട്രൽ റൈറ്റ് യൂറോപ്യൻ പീപ്ൾസ് പാർട്ടി ആണ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത്. എന്നാൽ 2014 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അവരുടെ സീറ്റ് നില 221ൽനിന്ന് 179 ആയി കുറഞ്ഞു. സോഷ്യലിസ്റ്റുകളുമായും ഡെമോക്രാറ്റുകളുമായും പാർട്ടി വിശാലസഖ്യത്തിനു ശ്രമിക്കുമെന്നാണ് കരുതുന്നത്. സോഷ്യലിസ്റ്റുകളുടെയും ഡെമോക്രാറ്റുകളുടെയും സീറ്റ് 191ൽനിന്ന് 150ലെത്തി. ബ്രിട്ടനിൽ പുതുതായി രൂപംകൊണ്ട ബ്രെക്സിറ്റ് പാർട്ടി വലിയ വിജയം നേടി. ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടി അഞ്ചാമതായി.
ജർമനിയിൽ അംഗല മെർക്കലിെൻറ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂനിയെൻറ സീറ്റ് നില 35.3 ശതമാനത്തിൽനിന്ന് 28ലെത്തി. 70 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ സീറ്റുകളാണ് മെർകൽ നയിക്കുന്ന മധ്യവലതുപക്ഷ സഖ്യം നേടിയത്. സോഷ്യൽ ഡെമോക്രാറ്റുകൾക്ക് 15. 8 ശതമാനം (2014ൽ 35.4 ശതമാനമായിരുന്നു) വോട്ടുകളാണ് ലഭിച്ചത്. വോട്ടുനില 2014നെ അപേക്ഷിച്ച് 27.3 ശതമാനം കുറഞ്ഞു. ജർമനിയിൽ ഗ്രീൻസ് പാർട്ടി 20.5 ശതമാനം വോട്ടുകളുമായി രണ്ടാമതെത്തി. 11 ശതമാനം വോട്ടുകളുമായി തീവ്ര വലതുകക്ഷിയായ എ.എഫ്.ഡി നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മൊത്തം വോട്ടുനില പരിശോധിക്കുേമ്പാൾ 70 സീറ്റുകളുമായി ഗ്രീൻപാർട്ടി നാലാമത്തെ വലിയ ബ്ലോക് ആയി. അഞ്ചുവർഷം മുമ്പത്തെക്കാൾ പാർട്ടി നില മെച്ചപ്പെടുത്തി. സെൻട്രൽ ലെഫ്റ്റ് ഡെമോക്രാറ്റിക് യൂനിയനാണ് യൂറോപ്പിെൻറ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ സീറ്റുകൾ (15.5 ശതമാനം) നേടിയത്. ഗ്രീൻപാർട്ടി യൂറോപ്പിലുടനീളം മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യൻ പാർലമെൻറ് െതരഞ്ഞെടുപ്പു കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയാണ് യൂറോപ്പിലേത്. 751അംഗ പാർലമെൻറിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബ്രിട്ടനുൾപ്പെടെ 28 രാജ്യങ്ങളിൽ വോട്ടെടുപ്പിൽ പങ്കാളികളായി. 40 കോടി പൗരന്മാരാണ് വോട്ടെടുപ്പിൽ പങ്കാളികളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.