റഷ്യ: ഉപരോധം തുടരുമെന്ന് യൂറോപ്യൻ യൂണിയൻ
text_fieldsബർലിൻ: റഷ്യക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം തുടരുമെന്ന് യൂറോപ്യൻ യൂണിയൻ. ജർമനിയിൽ നടന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെയും നാറ്റോ അംഗരാജ്യങ്ങളുടെയും സംയുക്ത സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
യുക്രൈനിലും സിറിയയിലെ അലപ്പോയിലെ സിവിലിയൻമാർക്ക് നേരെയും നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന് റഷ്യക്കുമേൽ സമ്മർദം െചലുത്താനും യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. സിറിയയിൽ മോശം സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്നും സ്ഥിതി ഗതികൾ കൂടുതൽ വഷളാവാതിരിക്കാനുള്ള ഏക പോംവഴി ഉപരോധം തുടരുകയാണെന്നതാണെന്നും യൂറോപ്യൻ യൂണിയൻ പ്രസിഡൻറ് ഡൊണാൾഡ് ടസ്ക് പറഞ്ഞു.
അതേസമയം സിറിയയിൽ സിവിലിയൻമാർക്കെതിരെ നടത്തുന്ന ആക്രമണങ്ങളിൽ റഷ്യക്കെതിരെ എന്തൊക്കെ നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ ധാരണയായിട്ടില്ല. യുക്രൈനിലെ ക്രീമിയയിൽ അധികാരം സ്ഥാപിക്കാനുള്ള റഷ്യയുടെ തീരുമാനത്തിന് പിന്നാലെയാണ് യൂറോപ്യൻ യൂണിയൻ ഉപരോധം ഏർെപ്പടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.