‘‘കണ്ണുതുറക്കൂ കുൽസൂം’’
text_fieldsലണ്ടൻ: അബോധാവസ്ഥയിലുള്ള ഭാര്യയോട് യാത്രചോദിക്കുന്ന പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ വിഡിയോ വൈറലാകുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിൽശിക്ഷ അനുഭവിക്കാൻ ലണ്ടനിൽനിന്ന് പാകിസ്താനിലേക്ക് യാത്ര തിരിക്കാനിരിക്കെ ജൂലൈ 12ന് ചിത്രീകരിച്ചതാണ് വിഡിയോ. ഭാര്യ ബീഗം കുൽസൂം അന്തരിച്ചതിനു പിന്നാലെയാണ് വിഡിയോ പുറത്തുവന്നത്്. ‘‘ദൈവം നിനക്ക് ശക്തി തരെട്ട, കണ്ണുതുറക്കൂ കുൽസൂം’’ എന്ന് ഉർദുവിൽ ഭാര്യയുടെ തലയിൽ തലോടി പറയുന്നുണ്ട്. മകൾ മർയവും ഒപ്പമുണ്ടായിരുന്നു.
ആശുപത്രിക്കിടക്കയിൽ ഇൗ അവസ്ഥയിൽ അവരെ തനിച്ചാക്കി പോകുന്നതിൽ ദുഃഖമുണ്ടെന്നും ദൈവം സംരക്ഷിക്കുമെന്ന് വിശ്വാസമുണ്ടെന്നും ശരീഫ് അന്നു പറഞ്ഞിരുന്നു. അർബുദ ചികിത്സക്കായി കഴിഞ്ഞവർഷം ആഗസ്റ്റിലാണ് കുൽസൂമിനെ ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശരീഫിെൻറ പരോൾ മൂന്നുദിവസം കൂടി നീട്ടി
ഇസ്ലാമാബാദ്: ഭാര്യ ബീഗം കുൽസൂമിെൻറ മരണാനന്തര ചടങ്ങിൽ സംബന്ധിക്കാൻ പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിനും മകൾ മർയമിനും മരുമകൻ മുഹമ്മദ് സഫ്ദറിനും അനുവദിച്ച പരോൾ മൂന്നു ദിവസത്തേക്കുകൂടി നീട്ടി. കുൽസൂം മരണപ്പെട്ട വാർത്തയറിഞ്ഞ് മണിക്കൂറുകൾക്കകം അദിയാല ജയിലിലായിരുന്ന മൂവർക്കും പരോൾ അനുവദിച്ചിരുന്നു. ആദ്യം 12 മണിക്കൂർ നേരത്തേക്ക് മാത്രമാണ് അനുവദിച്ചത്. പിന്നീട് അഞ്ചുദിവസത്തെ പരോളിന് ശരീഫും കുടുംബവും അപേക്ഷിച്ചപ്പോൾ മൂന്നു ദിവസം കൂടി അനുവദിക്കുകയായിരുന്നു. ഇതു പ്രകാരം ശനിയാഴ്ച രാത്രി അവർ ജയിലിലേക്ക് മടങ്ങണം. അതിനിടെ, മരണാനന്തര ചടങ്ങുകൾക്ക് താമസം നേരിട്ടാൽ പരോൾ വീണ്ടും നീട്ടാനും സാധ്യതയുണ്ട്. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച നടക്കുമെന്നാണ് റിപ്പോർട്ട്. മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.