പൗരൻമാരുടെ വിവരങ്ങൾ പ്രാദേശികവത്കരിച്ചില്ലെങ്കിൽ ഫേസ്ബുക്കിനെ വിലക്കുമെന്ന് റഷ്യ
text_fieldsമോസ്കോ: രാജ്യത്തെ നിയമങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഫേസ്ബുക്കിന് വിലക്ക് ഏർപ്പെടുത്തുെമന്ന് റഷ്യ. റഷ്യൻ സെർവറുകളിൽ മാത്രമേ റഷ്യൻ പൗരൻമാരടെ വിവരങ്ങൾ സൂക്ഷിക്കാവൂ എന്ന നിയമം പാലിക്കണം. പൗരൻമാരുെട വിവരങ്ങൾ പുറത്തു വിടരുത്. ഇല്ലെങ്കിൽ അടുത്ത വർഷം മുതൽ ഫേസ് ബുക്കിന് രാജ്യത്ത് വിലക്കേർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചതായി റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. വിവരങ്ങൾ സൂക്ഷിക്കുന്ന നിയമം അംഗീകരിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ നവംബറിൽ ലിങ്ക്ടിൻ വെബ്ൈസറ്റിനെ നിരോധിച്ചിരുന്നു.
റഷ്യൻ പൗരൻമാരുടെ വിവരങ്ങൾ റഷ്യൻ സെർവറിലേ സൂക്ഷിക്കാവൂ എന്ന നിയമം 2014ലാണ് പ്രസിഡൻറ് വ്ളാദിമർ പുടിൻ അംഗീകരിച്ചത്. 2015 സെപ്തംബറിൽ നിയമം പ്രാബല്യത്തിൽ വന്നു. ഇതോടെ റഷ്യയിൽ പ്രവർത്തിക്കുന്ന വിദേശ കമ്പനികൾ സമ്മർദത്തിലായിരിക്കുകയാണ്. നിയമം അനുസരിക്കുക അല്ലെങ്കിൽ റഷ്യയിൽ പ്രവർത്തിക്കാതിരിക്കുക എന്ന വഴി മാത്രമേ കമ്പനികളുടെ മുന്നിലുള്ളൂ.
നിയമം അംഗീകരിച്ചില്ലെങ്കിൽ ഫേസ് ബുക്കിന് വിലക്കേർപ്പെടുത്തും. സാമൂഹിക മാധ്യമങ്ങളുെട ഗണത്തിൽ ഫേസ് ബുക്ക് മാത്രമല്ല ഉൾപ്പെടുന്നത്. മറ്റു വഴികളുണ്ടെന്നും അധികൃതർ പറഞ്ഞു. 2018 പകുതിയാകുേമ്പാഴേക്കും ഉപയോക്താക്കളുടെ വിവരങ്ങളുടെ പ്രാദേശികവത്കരണം പൂർത്തിയാക്കുമെന്ന് ട്വിറ്റർ അറിയിച്ചതായും റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് െചയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.