സൗദി രാജകുമാരനായി വേഷമിട്ട് തട്ടിപ്പ്: 48കാരന് 18 വർഷം തടവ്
text_fieldsമിയാമി: സൗദി രാജകുമാരനായി വേഷമിട്ട് 30 വര്‍ഷത്തോളം ഫ്ലോറിഡയില്‍ തട്ടിപ്പ് നടത്തിയ ആള്‍ക്ക് 18 വര്‍ഷം ജയില്‍ ശിക്ഷ. ആൻറണി ഗിഗ്നക്ക് എന്ന 48കാരനാണ് പിടിയിലായത്.
ഖാലിദ് ബിന്‍ അല്‍ സഊദ് എന്ന പേരില്‍ മിയാമിയില്‍ ഫിഷര്‍ ദ്വീപിലായിരുന്നു താമസം. 80 ലക്ഷം ഡോളറിെൻറ നിക്ഷേപത്തട്ടിപ്പാണ് നടത്തിയത്. നയതന്ത്ര സംരക്ഷണം ലഭിക്കുന്ന നമ്പര്‍ പ്ലേറ്റുള്ള കാറായിരുന്നു യാത്രക്കായി ഉപയോഗിച്ചിരുന്നത്. 24 മണിക്കൂറും അംഗരക്ഷകരുടെ സംരക്ഷണവുമുണ്ടായിരുന്നു. സുല്‍ത്താന്‍ എന്നായിരുന്നു നിക്ഷേപകര്‍ ഇയാളെ വിളിച്ചിരുന്നത്. വ്യാജ നയതന്ത്ര രേഖകളും മറ്റും ഉപയോഗിച്ച് ആഡംബര ജീവിതമാണ് നയിച്ചിരുന്നത്.
കൊളംബിയയിലാണ് ആൻറണി ഗിഗ്നക്ക് ജനിച്ചത്. ഏഴാം വയസ്സില്‍ മിഷിഗണിലുള്ള ഒരു കുടുംബം ആൻറണിയെ ദത്തെടുത്തു. 17ാം വയസ്സ് മുതൽ ആൾമാറാട്ടം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.