അമേരിക്കയിൽ എത്തിയവരെ തിരിച്ചയക്കരുതെന്ന് യു.എസ് കോടതി
text_fieldsന്യൂയോർക്ക്: അഭയാർഥികളെയും എഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാരെയും വിലക്കിയ നടപടിക്ക് ശേഷം അമേരിക്കയിലെത്തിയവരെ തിരിച്ചയക്കരുതെന്ന് യു.എസ് ബ്രൂക്ക്ലൈൻ കോടതി. ബ്രൂക്ക്ലൈൻ ജില്ലാ കോടതി ജഡ്ജി ഡോണല്ലിയാണ് ശനിയാഴ്ച രാത്രി ഉത്തരവിട്ടത്. പ്രസിഡൻറ് ഡോണാൾഡ് ട്രംപിെൻറ ഉത്തരവിന് ശേഷം കൃത്യമായ വിസയുമായി അമേരിക്കയിലെത്തിയ യാത്രികരെ തിരിച്ചയക്കരുതെന്നാണ് കോടതി ഉത്തരവിട്ടത്.
ട്രംപിെൻറ നിരോധനം നിലവിൽ വന്നതിന് ശേഷം എകദേശം 200 പേരെങ്കിലും അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളിൽ എത്തിയെന്നാണ് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയെൻറ കണക്ക്.
ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശിക്കുന്നതിനുള്ള വിലക്കാണ് ഏര്‍പ്പെടുത്തിയത്. സിറിയയിൽ നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കി. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.