കാസ്ട്രോയുടെ ൈകയൊപ്പ് പതിഞ്ഞ സിഗരറ്റുപെട്ടി ലേലത്തിന്
text_fieldsബോസ്റ്റൺ: ക്യൂബൻ വിപ്ലവനായകൻ ഫിദൽ കാസ്ട്രോയുടെ ൈകയൊപ്പുപതിഞ്ഞ മരം കൊണ്ടുള്ള സിഗരറ്റുപെട്ടി അമേരിക്കയിൽ ലേലത്തിന്. ബോസ്റ്റൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ആർ.ആർ. ലേലക്കമ്പനിയാണ് 24 സിഗാറുകളടങ്ങിയ പെട്ടി ലേലത്തിന് വെച്ചിരിക്കുന്നത്. 20,000 ഡോളറെങ്കിലും ലഭിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ക്യൂബൻ സിഗരറ്റ് കമ്പനിയായ ട്രിനിഡഡ് ഫൻഡഡോറിെൻറ പെട്ടിയിലെ 24 സിഗരറ്റുകളിലും കമ്പനിയുടെ പേര് എഴുതിയിട്ടുണ്ട്. ജീവകാരുണ്യപ്രവർത്തകയായ ഇവ ഹാലറിന് ഫിദൽ കാസ്ട്രോ നൽകിയ ഇൗ സിഗരറ്റ്പെട്ടിയിൽ അദ്ദേഹത്തിെൻറ ചിത്രവും കൈയൊപ്പും പതിച്ചിട്ടുണ്ട്.
സിഗരറ്റ് ബോക്സ് കാസ്ട്രോയോട് തമാശക്ക് ചോദിച്ചേപ്പാൾ തനിക്ക് തന്നതാണെന്ന് 2002 മാർച്ചിൽ ഹാലർ എഴുതിയ കത്തിൽ പറയുന്നു. കൂടാതെ താങ്കൾ ഇൗ െപട്ടിയിൽ ൈകയൊപ്പ് പതിച്ച് തരുകയാണെങ്കിൽ ഇത് വിറ്റ് കൂടുതൽ പണം ഉണ്ടാക്കുമെന്ന് പറഞ്ഞതായും കാസ്ട്രോ അത് തമാശയായി എടുത്തതായും ഹാലർ പറയുന്നു.
1990 കളിൽ ട്രിനിഡഡ് കമ്പനി കാസ്ട്രോക്കായി വൻ തോതിൽ സിഗരറ്റ് ഉൽപാദിപ്പിച്ചിരുന്നു. എന്നാൽ, 1998ൽ ഇത് ഏതാനും വിദേശ വിശിഷ്ടവ്യക്തികൾക്ക് കൈമാറാൻ മാത്രമായി നൽകി. കാസ്ട്രോയുടെ വിപ്ലവചരിത്രത്തിലെ ചിത്രങ്ങളിൽ സിഗരറ്റിന് പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ആദ്യകാല കാസ്ട്രോ ചിത്രങ്ങളിൽ മിക്കതും സിഗരറ്റ് പുകച്ചുനിൽക്കുന്നവയായിരുന്നു. അതിനാൽതന്നെ കാസ്ട്രോയുടെ ൈകെയാപ്പ് പതിച്ച സിഗാർ പെട്ടിയും ചരിത്രത്തിെൻറ ഭാഗമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.