ഫിൻലൻഡ് പ്രധാനമന്ത്രി രാജിവെച്ചു
text_fieldsഹെൽസിങ്കി: സഖ്യകക്ഷിയുടെ പിന്തുണ നഷ്ടമായതിനെ തുടർന്ന് ഫിൻലൻഡ് പ്രധാനമന്ത്രി ആൻറ്റി റിന്നി രാജിവെച്ചു. ഇതോടെ സഖ്യസർക്കാറിെൻറ ഭാവി തുലാസ്സിലാണ്. അഞ്ചു പാർട്ടികളടങ്ങിയ ഭരണസഖ്യത്തിൽനിന്ന് പിൻവലിയാനുള്ള തീരുമാനത്തിലാണ് സെൻറർ പാർട്ടി. ഇത് രാജ്യത്തെ ഇടക്കാല തെരഞ്ഞെടുപ്പിലേക്കു നയിച്ചേക്കും.
തപാൽ തൊഴിലാളികളുടെ വേതനപരിഷ്കരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാനമന്ത്രി നുണ പറഞ്ഞുവെന്ന തപാൽവകുപ്പ് തലവെൻറ ആരോപണത്തെ തുടർന്നാണ് സെൻറർ പാർട്ടി ആൻറ്റിക്കുള്ള പിന്തുണ പിൻവലിച്ചത്. സോഷ്യൽ െഡമോക്രാറ്റായ ആൻറ്റിയുടെ നേതൃത്വത്തിൽ ജൂണിലാണ് സർക്കാർ അധികാരമേറ്റത്. പുതിയ സർക്കാർ രൂപവത്കരിക്കാൻ ആൻറ്റിക്ക് പിൻഗാമിയെ തേടുകയാണ് അദ്ദേഹത്തിെൻറ പാർട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.