പോർചുഗലിലും സ്പെയിനിലും കാട്ടുതീ; 30 മരണം
text_fieldsലിസ്ബൻ/മഡ്രിഡ്: ഒഫീലിയ ചുഴലിക്കാറ്റിെൻറ തുടർച്ചയായി പോർചുഗലിെൻറയും സ്പെയിനിെൻറയും വിവിധ ഭാഗങ്ങളിൽ പടർന്ന കാട്ടുതീയിൽ 30 പേർ മരിച്ചു. പോർചുഗലിൽ 27ഉം സ്പെയിനിൽ മൂന്നും പേരാണ് മരിച്ചത്.
പോർചുഗലിലാണ് കാട്ടുതീ കൂടുതൽ നാശംവിതച്ചത്. രാജ്യത്തിെൻറ മധ്യ, വടക്കൻ ഭാഗങ്ങളിലാണ് തീ വ്യാപകമായി പടർന്നുപിടിച്ചത്. 20 വൻ തീപിടിത്തങ്ങളടക്കം രാജ്യത്ത് ഞായറാഴ്ച മാത്രം 520ഒാളം തീപിടിത്തങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 4,000ത്തോളം അഗ്നിശമനസേന ജീവനക്കാർ തീ കെടുത്താനുള്ള അക്ഷീണ പ്രയത്നത്തിലേർപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് പ്രധാനമന്ത്രി അേൻറാണിയോ കോസ്റ്റ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
പോർചുഗലുമായി അതിർത്തി പങ്കിടുന്ന സ്പെയിനിെൻറ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഗലീഷ്യയിൽ ഞായറാഴ്ച 17 തീപിടിത്തങ്ങളാണ് റിപ്പോർട്ട് ചെയ്തത്.മേഖലയിലുണ്ടായ തീപിടിത്തങ്ങൾ കരുതിക്കൂട്ടിയുള്ളതാണെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഗലീഷ്യ പ്രവിശ്യ ഗവർണർ ആൽബർേട്ടാ ന്യൂനസ് ഫെയ്ജു വ്യക്തമാക്കി.
പോർചുഗലിൽ നാലു മാസത്തിനിടെയുണ്ടാവുന്ന രണ്ടാമത്തെ വലിയ കാട്ടുതീയാണിത്. ജൂൺ 17നുണ്ടായ തീപിടിത്തങ്ങളിൽ 64 പേർ മരിക്കുകയും 250േലറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സ്പെയിനിെൻറ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഗലീഷ്യയിലെ നിഗ്രാനിൽ കാട്ടുതീയിൽപെട്ട വാഹനം. ഇതിൽ കുടുങ്ങിയ രണ്ടു പേർ മരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.