ബി.ബി.സി ആദ്യ വനിത വാർത്ത വായനക്കാരി നാൻസി അന്തരിച്ചു
text_fieldsലണ്ടൻ: ബി.ബി.സി ടെലിവിഷനിലെ ആദ്യ വനിത വാർത്ത വായനക്കാരി നാൻസി വിഗ്ഗിൻടൻ അന്തരിച്ചു. 93 വയസ്സായിരുന്നു. നാൻ വിൻടൺ എന്നപേരിലാണ് ഇവർ അറിയപ്പെട്ടത്. 1960 ജൂൺ 20ന് ബി.ബി.സിയുടെ രാത്രി ഒമ്പതു മണി വാർത്തയാണ് നാൻസി ആദ്യമായി വായിച്ചത്.
ആളുകൾ അമ്പരപ്പോടെയാണ് ഒരു സ്ത്രീയുടെ രാത്രി വാർത്ത വായനയെ കണ്ടത്. എന്നാൽ വാർത്ത വായന ഏഴാഴ്ച മാത്രമേ നീണ്ടുനിന്നുള്ളൂ. സ്ത്രീയുടെ രാത്രി വാർത്താവതരണം പ്രേക്ഷകരിൽ പ്രതിഷേധമുണ്ടാക്കുന്നുവെന്നപേരിൽ ബി.ബി.സി അവരെ പിരിച്ചുവിട്ടു.
പിന്നീട് 15 വർഷം, 1975വരെ ബി.ബി.സിയുടെ രാത്രി പ്രൈം ടൈം ബുള്ളറ്റിൻ സ്ത്രീകൾ വായിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.